മലയാളത്തിലെ ഒരു അഭിനേത്രിയും ഡോക്യുമെന്ററി ചലച്ചിത്രസംവിധായകയുമാണ് ഗീതു മോഹൻദാസ്. ബാലതാരമായി മലയാള സിനിമയിലേക്ക് ചെറിയ താരം കൂടിയാണ് ഗീതു. സോഷ്യല്‍ മീഡിയകളില്‍ സജീവമാണെങ്കിലും കുടുംബ വിശേഷങ്ങൾ പങ്കുവയ്ക്കുന്നത് കുറവുമാണ്. എന്നാൽ ഇപ്പോള്‍ മകള്‍ ആരാധനയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഗീതു മോഹൻദാസ്.
ഗീതു മകളുടെ ചിത്രം ഇന്‍സ്റ്റ്ഗ്രാമിലൂടെയാണ് പങ്കുവെച്ചത്. ചിത്രത്തിൽ കേരള സാരിയണിഞ്ഞ് നില്‍ക്കുന്ന മകളെയാണ് കാണാൻ സാധിക്കുക. ചിത്രത്തിനൊപ്പം ഗീതു മോഹന്‍ദാസ് തന്റെ കുട്ടി വേര്‍ഷന്‍ എന്നാണ് കുറിച്ചിരിക്കുന്നത്. എന്നാൽ നടൻ കുഞ്ചാക്കോബോന്‍ ആകട്ടെ ഇത് വളരെ ശരിയാണെന്ന് ആയിരുന്നു പ്രതികരിച്ചത്.
ആരാധന ചിത്രത്തിനായി സാരിയണിഞ്ഞ് വലയി പൊട്ടും തൊട്ടാണ് പോസ് ചെയ്തിരിക്കുന്നത്. നടി ശ്രിന്ദയും ആരാധനയ്ക്ക് സ്‌നേഹം അറിയിച്ച് എത്തിയിരുന്നു.
മകളെ വാരിപ്പുണര്‍ന്ന് കൊണ്ട് അടുത്തിടെ വളരെ മനോഹരമായൊരു ചിത്രവും ഗീതു സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഗീതുവിന്റെ ഏറ്റവും അടുത്ത സുഹൃത്തായ പൂര്‍ണിമ ഇക്കഴിഞ്ഞ ഡിസംബറില്‍ ആരാധനയുടെ പിറന്നാളിന്, ഒരുപാട് ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഗീതു മോഹന്‍ദാസും രാജീവ് രവിയും 2009ല്‍ ആണ് വിവാഹിതര്‍ ആകുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്.