അജി ജോൺ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമ മേഖലയിലേക്ക് ചേക്കേറിയ താരമാണ് എസ്തർ അനില്‍. ജിത്തു ജോസഫ് ന്റെ 2013 മലയാള സിനിമ ദൃശ്യം ആണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം. ഇപ്പോൾ ബാലതാരം എന്ന ലേബൽ വിട്ടു നായികയാവാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. കൂടാതെ ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതരികയായും താരം ഒരു കൈ നോക്കിയിരുന്നു. എന്നാൽ മലയാള സിനിമ പ്രേമികൾ ദൃശ്യം ൨ വിന്റെ വരവിനായി അക്ഷമയോടെ കാത്തിരിക്കുകയാണ്. മോഹന്‍ലാല്‍ നായകനായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ജീത്തു ജോസഫ് തന്നെയാണ് ഒരുക്കുന്നത്.
എന്നാൽ ഇപ്പോള്‍ കോവിഡ് കാലത്ത് ആരംഭിച്ച് ചിത്രത്തിന്റെ വിശേഷങ്ങള്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ മകളുടെ വേഷത്തില്‍ എത്തുന്ന എസ്തര്‍ അനില്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് എസ്തര്‍ മനസ്സ് തുറന്നത്,.
ചിത്രത്തിന്റെ ആദ്യഭാഗത്ത് അനുമോള്‍ എന്ന കഥാപാത്രത്തെയാണ് എസ്തര്‍ അവതരിപ്പിച്ചത്. എന്നാല്‍ തനിക്ക് രണ്ടാംഭാഗത്തിന്റെ ഷൂട്ടിംഗിനായി എത്തിയപ്പോൾ ഒരുപാട് മാറ്റങ്ങള്‍ വന്നതായി സെറ്റിലുള്ളവര്‍ പറഞ്ഞുവെന്ന് എസ്തര്‍ വെളിപ്പെടുത്തുന്നു. ദൃശ്യം2 ന്റെ സെറ്റില്‍ വന്നപ്പോള്‍ താനേറ്റവും കൂടുതല്‍ കേട്ട പരാതിയാണ് എസ്തര്‍ ഭയങ്കര സൈലന്റായി പോയല്ലോ എന്ന്. എല്ലാവര്‍ക്കും വ്യക്തിപരമായി ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
പണ്ട് എല്ലാവരോടും കലപില പറഞ്ഞ് നടന്ന കുട്ടിയാണ് ആ എസ്തറിന് എന്തോ പറ്റി, ഭയങ്കര റിസര്‍വ്ഡ് ആയി എന്നൊക്കെ എല്ലാവരും പറഞ്ഞിരുന്നു. ആ വ്യത്യാസം ഉണ്ട്. പിന്നെ സിനിമയെ കുറച്ച് കൂടി ഗൗരവമായി കാണാന്‍ തുടങ്ങി. അതുപോലെ അനുമോള്‍ എന്ന കഥാപാത്രത്തിനും മാറ്റമുണ്ട്. ദൃശ്യം രണ്ടിലെ മൂന്ന് സ്ത്രീകള്‍ എന്നാണ് എന്നെയും മീന ആന്റിയെയും അന്‍സിബ ചേച്ചിയെയും പ്രമോഷനും മറ്റുമായി എവിടെ പോയാലും അഭിസംബോധന ചെയ്യുന്നത് എസ്തര്‍ പറഞ്ഞു.