കന്നട നടിയും ബിഗ് ബോസ് താരവും എഴുത്തുകാരിയുമായ ചൈത്ര കൂട്ടൂര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതേ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബാംഗങ്ങള്‍ ചേർന്നാണ് ഫിനോയിൽ കുടി ച്ച് അവശനിലയില്‍ കാണപ്പെട്ട ചൈത്രയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചൈത്രയുടെ പിതാവ് ദേശീയ മാധ്യമങ്ങളോട് ചൈത്ര അപകടനില തരണം ചെയ്തുവെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും പ്രതികരിച്ചു.
ചൈത്രയുടെ വിവാഹം കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് കഴിഞ്ഞത്. മധ്യപ്രദേശ് സ്വദേശിയായ നാഗാര്‍ജുനയാണ് താരത്തിന്റെ ഭര്‍ത്താവ്. നാഗാര്‍ജുനയുടെ കുടുംബാംഗങ്ങള്‍ക്ക് വിവാഹത്തില്‍ എതിര്‍പ്പുണ്ടായിരുന്നു. ആത്മഹത്യാ ശ്രമത്തിലേക്ക് അതെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് നയിച്ചതെന്ന് ചൈത്രയുടെ കുടുംബാംഗങ്ങൾ പറയുന്നു.മാർച്ച് 28നായിരുന്നു രഹസ്യമായി ബിഗ് ബോസ് സീസൺ 7 മത്സരാർത്ഥി കൂടിയായ ചൈത്ര കോട്ടൂർ വിവാഹം കഴിച്ചത്. ഫിനോയിൽ കുടിച്ച് അവശയായ നിലയിൽ കൊളാറിലെ നടിയുടെ വീട്ടിലാണ് നടിയെ കണ്ടെത്തിയത്.
അതേസമയം ഇരുവരും ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇരവരുടെയും വിവാഹം ബൈതരായണപുര ഗണപതി ക്ഷേത്രത്തിൽ വെച്ചായിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാനസികമായി വിഷമത്തിലായിരുന്നുവെന്ന് ചൈത്രയുടെ പിതാവ്ഇപ്പോൾ വെളിപ്പെടുത്തുകയും ചെയ്തു. മകൾക്ക് ഉടൻ തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടർമാരുടെ ചൈത്ര ഇപ്പോൾ നിരീക്ഷണത്തിലാണ് കഴിയുന്നത്.