Latest News

സമൂഹത്തിന്റെ തുറിച്ചു നോട്ടങ്ങളേക്കാൾ വലുതാണ് നമ്മുടെ കുഞ്ഞിന്റെ വിശപ്പ്;നമ്മൾ കംഫർട്ടബിൾ ആകുക എന്നതാണ് വലിയ കാര്യം: അശ്വതി

Malayalilife
സമൂഹത്തിന്റെ തുറിച്ചു നോട്ടങ്ങളേക്കാൾ വലുതാണ് നമ്മുടെ കുഞ്ഞിന്റെ വിശപ്പ്;നമ്മൾ കംഫർട്ടബിൾ ആകുക എന്നതാണ് വലിയ കാര്യം:  അശ്വതി

ര്‍ജെ, വിജെ, എഴുത്തുകാരി, അവതാരക എന്നീ പദവികളില്‍ തിളങ്ങിയ അശ്വതി ശ്രീകാന്ത് വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. റേഡിയോ ജോക്കിയായിരുന്ന അശ്വതി കോമഡി സൂപ്പര്‍ നൈറ്റില്‍ അവതാരകയായി എത്തിയാണ് ശ്രദ്ധ നേടിയത്. ശ്രീകാന്താണ് അശ്വതിയുടെ ഭര്‍ത്താവ്. ഇവരുടെത് പ്രണയവിവാഹമായിരുന്നു. തന്റെ കൊച്ച് കൊച്ച് വിശേഷങ്ങളും കുറിപ്പുകളുമൊക്കെ സോഷ്യല്‍മീഡിയ വഴി ആരാധകര്‍ക്ക് മുമ്പില്‍ അശ്വതി എത്തിക്കാറുണ്ട്. എന്നാൽ ഇപ്പോൾ അശ്വതിയുടെ പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

 പുറത്ത് പോകുന്ന സമയത്ത് നമുക്ക് കുഞ്ഞുങ്ങളെ സമയാസമയത്ത് മുലപ്പാലൂട്ടുക എന്നത് സാധിക്കാതെ വരും. ആളുകളുടെ തുറിച്ച് തോട്ടങ്ങളെയൊക്കെ പേടിച്ച് പല അമ്മമാരും കുഞ്ഞുങ്ങൾക്ക് കുപ്പിപ്പാല് കൊടുക്കും. ചില സ്ഥലങ്ങളിൽ ഇതിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തിട്ടുണ്ട്. ചില ഷോപ്പിംഗ് മാളുകളിലൊക്കെ മാത്രമാണ് മുലയൂട്ടാനുള്ള സൗകര്യം ഉള്ളത്. പക്ഷേ ഇവിടെ നമ്മൽ ഓർക്കേണ്ടത് സമൂഹത്തിന്റെ തുറിച്ചു നോട്ടങ്ങളേക്കാൾ വലുതാണ് നമ്മുടെ കുഞ്ഞിന്റെ വിശപ്പ്. അതിന് മുകളിലല്ല ഈ പറഞ്ഞ നോട്ടങ്ങൾ. അതുകൊണ്ട് പൊതുസ്ഥലങ്ങളിൽ കുഞ്ഞിനെ മുലയൂട്ടാനുള്ള മറ്റ് വഴികൾ ആലോചിക്കുക. നമ്മൾ കംഫർട്ടബിൾ ആകുക എന്നതാണ് വലിയ കാര്യം.

മുലപ്പാൽ കുറവുള്ള അമ്മമാർ ഉണ്ടാകും. ജോലിക്ക് പോകുന്നവർക്ക് കൃത്യമായി പാൽ കൊടുക്കാൻ പറ്റിയെന്നും വരില്ല. ഈ സമയങ്ങളിൽ എന്ത് ചെയ്യണം ന്നെത് പല അമ്മമാർക്കും കൺഫ്യൂഷൻ ഉണ്ടാക്കുന്ന കാര്യമാണ്. കുട്ടികൾക്ക് ഏറ്റവും മികച്ചത് മുലപ്പാൽ തന്നെയാണ്. എന്നാൽ പല സാഹചര്യങ്ങൾക്കൊണ്ടും ഇതിന് സാധിക്കാതെ വരുമ്പോൾ ഫോർമൽ മിൽക്ക് കൊടുക്കാം. എപ്പോഴും മുലപ്പാൽ ശേഖരിച്ച് വെയ്ക്കാൻ സാധിച്ചു എന്നുവരില്ല. ഇത്തരം സാഹചര്യങ്ങളിൽ കുപ്പിപ്പാലോ അതുപോലെയുള്ള ഭക്ഷണങ്ങൾ കൊടുക്കുന്നത് നല്ലതാണ്. അതിൽ മറ്റൊരു പ്രശ്‌നവും വിചാരിക്കേണ്ട കാര്യമില്ല.

ഒരു കരിയർ ഉണ്ടാകുന്നത് എത്ര പരിശ്രമിച്ചാണ്. അത് അത്ര എളുപ്പം ഇട്ടെറിഞ്ഞ് കുഞ്ഞിന്റെ അടുത്തു മാത്രം ഇരിക്കുക എന്നത് അത്ര എളുപ്പമല്ല. അതൊക്ക ഓരോരുത്തരുടെ സാഹചര്യങ്ങളാണ്. ഇതിനെയൊന്നും മുൻവിധികളോടെ കാണേണ്ടകാര്യമില്ല. കുഞ്ഞുങ്ങളെ ശരിയായ രീതിയിൽ നോക്കാൻ ഒരാളെ കണ്ടെത്തുക എന്നത് മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. നിങ്ങൾക്ക് കുഞ്ഞുങ്ങളെ മിസ് ചെയ്യുന്നതു പോലെ അവർക്ക് ഒരിക്കലും ഉണ്ടാവില്ല. കുഞ്ഞുങ്ങൾക്ക്.

കൃത്യ സമയത്ത് ശരിയായി ഭക്ഷണം നൽകിയാൽ മതി. അതുകൊണ്ട് കരിയർ മുന്നോട്ടു കൊണ്ടുപോകാൻ നിങ്ങൾക്ക് സാധിക്കുമെങ്കിൽ അത് നിങ്ങൾ ചെയ്യണം. ഇനി കുഞ്ഞുങ്ങൾക്കു വേണ്ടി നിങ്ങൾ മുഴുവൻ സമയവും അവർക്കൊപ്പം നിൽക്കാനാണ് തീരുമാനിക്കുന്നതങ്കിലും അതും നിങ്ങളുടെ താൽപ്പര്യമാണ്. അതൊന്നും ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. അതുകൊണ്ടു തന്നെ ഇതിൽ സ്‌ട്രെസ്സൊന്നും അനുഭവിക്കേണ്ട കാര്യമില്ല.
 

Actress Awathy sreekanth words goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES