ഒരാളെ കൊല്ലണമെന്ന് തോന്നിയാൽ അത് മുറിയിൽ കയറി കണ്ണാടി നോക്കി പറയുക;എല്ലാരും ഒന്ന് സൂക്ഷിച്ചോളൂ; കുറിപ്പ് പങ്കുവച്ച് അശ്വതി

Malayalilife
ഒരാളെ കൊല്ലണമെന്ന് തോന്നിയാൽ അത് മുറിയിൽ കയറി കണ്ണാടി നോക്കി പറയുക;എല്ലാരും ഒന്ന് സൂക്ഷിച്ചോളൂ; കുറിപ്പ് പങ്കുവച്ച് അശ്വതി

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അശ്വതി. സോഷ്യൽ മീഡിയയിൽ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ നടൻ ദിലീപ് ആലുവ എട്ടേക്കർ പള്ളി സന്ദർ‍ശിക്കുന്ന വീഡിയോയോടുകൂടി സീരിയൽ താരം അശ്വതി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ആരോടേലും ദേഷ്യമോ വൈരാഗ്യമോ ഒണ്ടേൽ പ്രാകുകയോ, കൊല്ലണം എന്ന പോലെ ഒക്കെ തോന്നുകയോ ചെയ്‌താൽ ഒരു മുറീൽ കേറി വാതിലടച്ചിട്ട് സ്വയം കണ്ണാടി നോക്കിയേ പറയാവൊള്ളെയെന്ന് കുറിപ്പിൽ പറയുന്നു.

കുറിപ്പിങ്ങനെ, എല്ലാരും ഒന്ന് സൂക്ഷിച്ചോളൂ, ആരോടേലും ദേഷ്യമോ വൈരാഗ്യമോ ഒണ്ടേൽ പ്രാകുകയോ, കൊല്ലണം എന്ന പോലെ ഒക്കെ തോന്നുകയോ ചെയ്‌താൽ ഒരു മുറീൽ കേറി വാതിലടച്ചിട്ട് സ്വയം കണ്ണാടി നോക്കിയേ പറയാവൊള്ളെ… അല്ലേൽ ആരൊക്കെയാണ് അത് റെക്കോർഡ് ചെയ്തു കൊണ്ട് പോയി ഒരു കൊലക്കുറ്റം എടുത്തു തലയിൽ വച്ചു തരിക എന്ന് പറയാൻ പറ്റുലാ കർത്താവേ ഞാൻ അങ്ങനെന്തേലും പറഞ്ഞിട്ടുണ്ടേൽ അത് അച്ചായനല്ലേ കെട്ടിട്ടുള്ളു അല്ലെ???

നടി ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ ന്യായീകരിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് നിരവധി പേർ രം​ഗത്തുവന്നു. ഇതോടെ താൻ ഉദ്ദേശിച്ചത് നീണ്ടുപോകുന്ന ജാമ്യാപേക്ഷ വിധിയെയും അനുബന്ധമായ ചാനൽ ചർച്ചകളെയുമാണെന്നും വിശദീകരിച്ച് നടി രം​ഗത്തുവന്നു. അതേസമയം ദിലീപിനെ താൻ ന്യായീകരിച്ചിട്ടില്ലെന്നും കുറിപ്പിന്റെ പൊരുൾ മറ്റൊന്നാണെന്നും അശ്വതി വ്യക്തമാക്കുന്നുണ്ട്. ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തക്കതായ ശിക്ഷ ലഭിക്കണമെന്നും അശ്വതി ഒരു കമന്റിൽ പറയുന്നു. ദിലീപിനൊപ്പം തുടങ്ങിയ ഹാഷ് ടാ​ഗ് കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഫീലിങ് ഇമോഷണൽ എന്ന ടാഗോടു കൂടിയാണ് പോസ്റ്റ് താരം പങ്കുവെച്ചിരിക്കുന്നത്.

Actress Aswathy words about dileep issue

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES