നടി അനന്യരാജിന്റെ മരണവാര്‍ത്ത പുറത്ത് വിട്ട് കുടുംബം. നടിയുടെ മരണം സംഭവിച്ച് ഒരു മാസത്തിന് ശേഷമാണ് കുടുംബം വാര്‍ത്ത ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്തുവിട്ടത്.
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി അനന്യ ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ നേരിട്ടിരുന്നുവെന്ന് കുടുംബം പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രതിസന്ധികളോട് ശക്തമായി പോരാടിയ വ്യക്തിയായിരുന്നു അനന്യയെന്നും ഈ ദുഃഖസമയത്ത് സ്വകാര്യത മാനിക്കണമെന്നും കുടുംബം അഭ്യര്‍ത്ഥിച്ചു.
അത്യന്തം ദുഃഖകരമായ ഈ സമയത്ത് കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. അനന്യ കരുത്തുറ്റ മനസ്സുള്ള ഒരു പെണ്‍കുട്ടിയായിരുന്നുവെന്നും ഒരു രാജ്ഞിയെപ്പോലെയാണ് അവള്‍ ..ജീവിച്ചതെന്നും അനുസ്മരിച്ച കുടുംബം, അവളില്ലാത്ത ലോകം ശൂന്യമായിരിക്കുമെന്നും വേദനയോടെ പങ്കുവെച്ചു.