Latest News

പേരതത്തമ്മ ഒരു പേരതത്തമ്മ;സഹോദരന്റെ മകനെ മടിയിലിരുത്തി കുട്ടികവിതയുമായി നടി അനുശ്രീ; വീഡിയോ വൈറൽ

Malayalilife
പേരതത്തമ്മ ഒരു പേരതത്തമ്മ;സഹോദരന്റെ മകനെ മടിയിലിരുത്തി  കുട്ടികവിതയുമായി നടി അനുശ്രീ; വീഡിയോ വൈറൽ

യുവനടന്‍മാരില്‍ പ്രമുഖര്‍ക്കൊപ്പമെല്ലാം നായികയായി എത്തിയിട്ടുള്ള നടിയാണ് അനുശ്രീ. പല സിനിമകളിലും നാടന്‍ കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിച്ചിട്ടുള്ളത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ഡയമണ്ട് നെക്ലേസ് എന്ന ചത്രത്തിലെ കലാമണ്ഡലം രാജശ്രീയെ ആര്‍ക്കും അത്രപെട്ടെന്നൊന്നും തന്നെ മാറാനാകില്ല. ചിത്രത്തില്‍ രാജശ്രീയായി വേഷമിട്ടത് മലയാളി പ്രേക്ഷകരുടെ പ്രിയ താരം അനുശ്രീയാണ്. എന്നാൽ ഇപ്പോൾ  തന്റെ ചേട്ടൻ അനൂപിന്റെ മകനെ കളിപ്പിക്കുന്ന ഒരു വീഡിയോ ആണ് അനുശ്രീ സമൂഹമാധ്യമങ്ങളിലൂടെ  പങ്കുവച്ചിരിക്കുന്നത്.

എന്നാൽ   വീഡിയോയിൽ അനുശ്രീ ‘പേരതത്തമ്മ, ഒരു പേരതത്തമ്മ‘ എന്ന കുട്ടികളുടെ കവിതയാണ് ചൊല്ലുന്നത്. സത്യത്തിൽ ചൊല്ലുന്നത് അനുശ്രീയല്ല, ചുണ്ടനക്കുക മാത്രമാണ് താരം വിഡിയോയിലൂടെ  ചെയ്യുന്നത്.  കുട്ടികളെ പോലെയാണ് അനുശ്രീ ഒരുങ്ങിയിരിക്കുന്നത്. കുഞ്ഞിനെ മടിയിലിരുത്തിയുള്ള താരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. 

അതേസമയം താരത്തിന്റെ വീഡിയോ കണ്ട് നടി  നവ്യാ നായർ ഉൾപ്പെടെയുള്ള താരങ്ങൾ​ പൊട്ടിച്ചിരിക്കുകയാണ്.  അനുശ്രീക്ക്  ആരാധകർ പലരും കൈയടിക്കുന്നുമുണ്ട്. അനുശ്രീ തന്നെയായിരുന്നു സോഷ്യൽ മീഡിയ വഴി  സഹോദരൻ അനൂപിനും ആതിരയ്ക്കും കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ചത്. കുഞ്ഞിനൊപ്പമുള്ള ചിത്രവും അനുശ്രീ തന്റെ  ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

 

Actress Anusree new poem video goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES