Latest News

ഒരുനാൾ ഞാനും ഏട്ടനെ പോലെ വളരും വലുതാകും; പുത്തൻ വീഡിയോ പങ്കുവച്ച് നടി അനുശ്രീ

Malayalilife
ഒരുനാൾ ഞാനും ഏട്ടനെ പോലെ വളരും വലുതാകും; പുത്തൻ വീഡിയോ പങ്കുവച്ച് നടി അനുശ്രീ

യുവനടന്‍മാരില്‍ പ്രമുഖര്‍ക്കൊപ്പമെല്ലാം നായികയായി എത്തിയിട്ടുള്ള നടിയാണ് അനുശ്രീ. പല സിനിമകളിലും നാടന്‍ കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിച്ചിട്ടുള്ളത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ പുതിയ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്. സുഹൃത്ത് മഹേഷിനോടൊപ്പം ഒരു രസികൻ വീഡിയോ ആണ് അനുശ്രീ ഇത്തവണ പങ്കുവച്ചിരിക്കുന്നത്.


പഴയ കാലത്തെ ബ്രിട്ടാനിയ മിൽക്ക് ബിക്കീസിന്‍റെ  പരസ്യഗാനമായ “ഒരുനാൾ ഞാനും ഏട്ടനെ പോലെ വളരും വലുതാകും” എന്നു തുടങ്ങുന്ന പാട്ട് പശ്ചാത്തലമാക്കിയുള്ളതാണ് വീഡിയോ ആണ് സമൂഹമാധ്യമധ്യമങ്ങളിലൂടെ തുറന്ന് പറഞ്ഞത്. പലരും ഈ പാട്ടിനൊപ്പം ടിക് ടോക് സജീവമായിരുന്ന സമയത്ത്  വീഡിയോ പങ്കുവെച്ച് വൈറലായിട്ടുള്ളതാണ്.  ഇൻസ്റ്റഗ്രാം റീൽസിലാണ് ഇപ്പോള്‍ അനുശ്രീ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. മലയാളത്തിലെ യുവതാരങ്ങള്‍ക്കും സൂപ്പര്‍ സ്റ്റാര്‍സിനുമൊപ്പവും അഭിനയിച്ച അനുശ്രീ താരജാഡകള്‍ ഒന്നുമില്ലാത്ത ഒരു താരമാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. വെടിവഴിപാട്, റെഡ് വൈന്‍,പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും ,നാക്കു പെന്റ നാക്കു ടാക്ക, ചന്ദ്രേട്ടന്‍ എവിടെയാ,ഒപ്പം തുടങ്ങിയ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 
 

Actress Anusree new instagram reels viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES