Latest News

സെറ്റില്‍ ഇന്‍ജക്ഷന്‍ എടുത്തു കൊടുക്കാറുണ്ട്; നഴ്‌സിംഗ് പ്രൊഫഷന്‍ നിലനിര്‍ത്താന്‍ നമ്മള്‍ എവിടെയെങ്കിലും ജോലി ചെയ്യണമെന്നില്ല: അന്ന രാജന്‍

Malayalilife
 സെറ്റില്‍ ഇന്‍ജക്ഷന്‍ എടുത്തു കൊടുക്കാറുണ്ട്; നഴ്‌സിംഗ് പ്രൊഫഷന്‍ നിലനിര്‍ത്താന്‍ നമ്മള്‍ എവിടെയെങ്കിലും ജോലി ചെയ്യണമെന്നില്ല:   അന്ന രാജന്‍

രു മലയാള സിനിമ അഭിനേത്രിയാണ് അന്ന രേഷ്മ രാജൻ. സിനിമയിലെത്തുന്നതിനു മുൻപ് ആലുവയിലെ ഒരു നഴ്സ് ആയി ജോലി ചെയ്തിരുന്ന അന്ന 2017- ൽ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. അങ്കമാലിക്കാരി ലിച്ചിയായി കടന്നു വന്ന് മലയാളികളുടെ ഇഷ്ടം സമ്പാദിച്ച നടിയാണ് അന്ന രാജന്‍. സിനിമയില്‍ എത്തുന്നതിന് മുമ്പ് ആലുവയിലെ ഒരു ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു അന്ന. എന്നാൽ ഇപ്പോൾ നഴ്‌സിംഗ് എന്ന പ്രൊഫനോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് പറയുന്ന താരത്തിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

അന്ന രാജന്റെ വാക്കുകള്‍:

കൊറോണ പടര്‍ന്ന സമയത്ത് കൊച്ചി മെഡിക്കല്‍ കോളേജിലാണ് കൊറോണ യൂണിറ്റ് തുടങ്ങിയത്. ഞാന്‍ അവിടെയായിരുന്നു പഠിച്ചത്. ഒരു ദിവസം ഞാനവിടെ പഠിപ്പിക്കുന്ന സാറിനെ വിളിച്ചു, ‘അവിടെ നഴ്‌സുമാരെ വേണമെന്ന് പറയുന്നുണ്ട്. എനിക്കു വന്ന് അവിടെ ജോയിന്‍ ചെയ്യാന്‍ പറ്റുമോയെന്ന് ചോദിച്ചു. സാര്‍ അന്വേഷിച്ചിട്ട് പറയാമെന്ന് പറഞ്ഞു.

പിന്നീട് അവിടത്തെ പ്രോട്ടോകോള്‍ പ്രകാരം അങ്ങനെ കയറാന്‍ പറ്റില്ല. സ്‌പെഷല്‍ അനുമതിയൊക്കെ വേണമെന്ന് പറഞ്ഞപ്പോള്‍ ഞാനത് വിട്ടു. കൊറോണ യൂണിറ്റില്‍ ജോലി ചെയ്യാന്‍ പോവുകയാണെന്ന് കേട്ടപ്പോള്‍ വീട്ടുകാര്‍ക്കും ഭയങ്കര ടെന്‍ഷനായിരുന്നു. ഡ്യൂട്ടി കഴിയുന്ന ദിവസം വരെ തിരിച്ചു വരാന്‍ പറ്റില്ല. ആശുപത്രിയില്‍ തന്നെയായിരിക്കും താമസം.

അതൊക്കെ ഓര്‍ത്ത് അവര്‍ക്ക് നല്ല പേടിയായിരുന്നു. എന്തായാലും പോവാന്‍ പറ്റിയില്ല. വേറൊരു കാര്യമെന്താണെന്നു വച്ചാല്‍, നഴ്‌സിംഗ് പ്രൊഫഷന്‍ നിലനിര്‍ത്താന്‍ നമ്മള്‍ എവിടെയെങ്കിലും ജോലി ചെയ്യണമെന്നില്ല. അല്ലാതെയും പറ്റും. വീട്ടിലാണെങ്കിലും അയല്‍പക്കത്താണെങ്കിലും സെറ്റിലാണെങ്കിലും പലരും ഓരോ സംശയങ്ങളൊക്കെ വിളിച്ചു ചോദിക്കും.

ഈ മരുന്ന് കഴിക്കാന്‍ പറ്റുമോ, ഈ മരുന്നിന് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നൊക്കെ. ചില സെറ്റുകളില്‍ രാത്രി എന്തെങ്കിലും അത്യാവശ്യമുണ്ടാവുമ്പോള്‍ ഇന്‍ജെക്ഷന്‍ എടുത്തു തരാമോയെന്ന് ചോദിച്ച് വരുമ്പോള്‍ ചെയ്തു കൊടുക്കും. അതൊക്കെ എനിക്ക് സന്തോഷമാണ്. നമ്മള്‍ പഠിച്ച കാര്യങ്ങളാണല്ലോ ചെയ്തു കൊണ്ടിരിക്കുന്നത്.

 

Actress Anna rajan words about nursing profession

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES