മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരം അഞ്ജലി നായർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ കമ്മട്ടിപ്പാടം എന്ന സിനിമയിൽ ദുൽഖറിന്റെ അമ്മയായി അഭിനയിച്ചപ്പോഴുണ്ടായ ചില അനുഭവങ്ങളെ കുറിച്ച് അഞ്ജലി നായർ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ കമ്മട്ടിപ്പാടത്തിൽ ദുൽഖറിന്റെ അമ്മയായി അഭിനയിച്ച ശേഷം ആ റോൾ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയെന്നാണ് അഞ്ജലി പറഞ്ഞത്.
'കമ്മട്ടിപ്പാടത്തിലെ അമ്മ റോൾ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിരുന്നു. ദുൽഖറിന്റേയും മുത്തുമണി ചേച്ചിയുടേയും അമ്മ വേഷമായിരുന്നു. ഞാൻ മേക്കപ്പ് ചെയ്ത് വന്നാലും മുത്തുമണി ചേച്ചിക്ക് എന്നെ കാണുമ്പോൾ അമ്മ എന്നുള്ള ഫീൽ ഉൾക്കൊണ്ട് ചെയ്യാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നപോലെ തോന്നി. പിന്നെ നമ്മൾ ഏത് കഥാപാത്രം ചെയ്യണമെന്നത് തീരുമാനിക്കുന്നത് സംവിധായകനും സിനിമയുടെ മറ്റ് പ്രവർത്തകരുമല്ലെ... അവർക്ക് ഞാൻ ചെയ്താൽ നന്നാകും എന്ന് തോന്നിക്കാണുമല്ലോ... പിന്നെ ബിജു മേനോനൊപ്പമെക്കെ അഭിനയിക്കാൻ താൽപര്യമുള്ള വ്യക്തിയാണ് ഞാൻ' അഞ‍്ജലി നായർ പറയുന്നു. രാജീവ് രവിയായിരുന്നു കമ്മട്ടിപ്പാടം സംവിധാനം ചെയതത്.
നായികയായി താരം നെല്ല് എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറുന്നത്. മലയാളത്തിലേക്ക് സീനിയേഴ്‌സിലൂടെയാണ് എത്തുന്നത്. വെനീസിലെ വ്യാപാരി, മാറ്റിനി, അഞ്ച് സുന്ദരികൾ, പട്ടം പോലെ, എബിസിഡി, മുന്നറിയിപ്പ്, സെക്കൻഡ്‌സ്, മിലി, കമ്മട്ടിപ്പാടം, ആന്മരിയ കലിപ്പിലാണ്, പുലിമുരുകൻ, ഒപ്പം, ടേക്ക് ഓഫ്, കൽക്കി, ദൃശ്യം കാവൽ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. മോഹൻലാൽ ചിത്രം ആറാട്ടിലാണ് ഒടുവിൽ വേഷമിട്ടത്.