Latest News

ദുഃഖപുത്രിയുടെ മുഖമുള്ളത് കൊണ്ട് ആരോടും തിരിച്ചൊന്നും പറയില്ലെന്നുറപ്പുള്ളതുകൊണ്ടാകാം ഇത്; പണമിരട്ടിപ്പിക്കാനുള്ള മാജിക്കൊന്നും എനിക്ക് അറിയില്ല: അഞ്ജലി നായർ

Malayalilife
ദുഃഖപുത്രിയുടെ മുഖമുള്ളത് കൊണ്ട് ആരോടും തിരിച്ചൊന്നും പറയില്ലെന്നുറപ്പുള്ളതുകൊണ്ടാകാം ഇത്; പണമിരട്ടിപ്പിക്കാനുള്ള മാജിക്കൊന്നും എനിക്ക് അറിയില്ല: അഞ്ജലി നായർ

ലയാള സിനിമയിൽ സഹാനദിയുടെ വേഷങ്ങളിൽ തിളങ്ങിയ താരമാണ് അഞ്ജലി നായർ. ബാലതാരമായി തന്നെ അഭിനയ ലോകത്തേക്ക് ചുവട് വച്ച താരം തമിഴ് സിനിമ മേഖലയിലും ശ്രദ്ധേയയായിരുന്നു.  മോഹന്‍ലാലിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പുലിമുരുകനിലും ഒരു ചെറിയ റോളില്‍ അഭിനയിച്ചുക്കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടാനും അഞ്ജലിക്ക് സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ  നടി തുറന്ന് പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്. 

സിനിമയില്‍ അഭിനയിച്ചാല്‍ തനിക്ക് പലരും പ്രതിഫലം തരാറില്ലെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. തരുന്നവര്‍ തന്നെ വളരെ ചെറിയ പ്രതിഫലമാണ് തരാറുള്ളത്. ദുഃഖപുത്രിയുടെ മുഖമുള്ളത് കൊണ്ട് ആരോടും തിരിച്ചൊന്നും പറയില്ലെന്നുറപ്പുള്ളതുകൊണ്ടാകാം ഇത്.ഇങ്ങനെ കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് അച്ഛനും അമ്മയും അനിയനും ഭാര്യയും അടങ്ങുന്ന ചെറിയ കുടുംബം ഞാന്‍ പോറ്റുന്നത്. പണമിരട്ടിപ്പിക്കാനുള്ള മാജിക്കൊന്നും എനിക്ക് അറിയില്ല. എന്റെ കടങ്ങളും ചെലവുകളും കഴിഞ്ഞിട്ട് എനിക്ക് ചിലപ്പോള്‍ നല്ല ചെരുപ്പ് വാങ്ങാനുള്ള കാശ് പോലും മാറ്റിവയ്ക്കാനുണ്ടാവില്ല.. അഞ്ജലി പറയുന്നു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടുന്നവയായിരുന്നു. സിനിമ ചിത്രീകരണത്തിന്റെ ഭാഗമായി ആഫ്രിക്കയിൽ പോയ വിശേഷവും മകളെ കാണാൻ കഴിയാതെ  കുറെന്റീനിൽ കഴിഞ്ഞ ദിവസങ്ങളെ കുറിച്ചെല്ലാം താരം പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയവയായിരുന്നു. 

Actress Anjali nair words about her life going

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES