Latest News

വിസ്മയ നിനക്ക് ഇപ്പോഴെങ്കിലും സമാധാനം ലഭിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു; കുറിപ്പ് പങ്കുവച്ച് നടി അഹാന കൃഷ്ണ

Malayalilife
വിസ്മയ നിനക്ക് ഇപ്പോഴെങ്കിലും സമാധാനം ലഭിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു; കുറിപ്പ് പങ്കുവച്ച് നടി അഹാന കൃഷ്ണ

നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമ മേഖലയിലേക്ക് ചുവട് വച്ച താരമാണ് നടി അഹനകൃഷ്‌ണ. കഴിഞ്ഞ ദിവസം ശൂരനാട് ഭര്‍തൃവീട്ടില്‍ കഴിഞ്ഞ ദിവസം യുവതി തൂങ്ങി  മരിച്ചത്  ഒരു നാടിനെയാകെ  അക്ഷരാർത്ഥത്തിൽ  ഞെട്ടിച്ച  സംഭവമായിരുന്നു. എന്നാൽ ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണ. 

അഹാനയുടെ വാക്കുകളിലൂടെ....

‘വിസ്മയ നിനക്ക് ഇപ്പോഴെങ്കിലും സമാധാനം ലഭിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു. എന്തായാലും അത് നിനക്ക് നിന്റെ വിവാഹത്തിൽ നിന്ന് ലഭിച്ചില്ല. നീ സ്വന്തം അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് മടങ്ങി പോയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇനി സമാധാനത്തോടെ നീ ഉറങ്ങൂ. ഇതായിരിക്കും സ്ത്രീധനം മൂലം ഉണ്ടാകുന്ന അവസാനത്തെ മരണം എന്ന് എനിക്ക് ആശ്വസിക്കാൻ സാധിക്കുമോ? നമ്മുടെ സംസ്ഥാനത്തെങ്കിലും? അതോ ഞാൻ ആഗ്രഹിക്കുന്നത് കൂടുതലാണോ.

2020 മാർച്ചിലായിരുന്നു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി  വിസ്മയയുടെ വിവാഹം.  നേരത്തെ വിസ്മയ ബന്ധുക്കൾക്ക് 
ഭർത്താവ് നിരന്തരമായി തന്നെ മർദ്ദിച്ചിരുന്നെന്ന് സന്ദേശമയച്ചിരുന്നു.  വിസ്മയ മർദ്ദനമേറ്റ ശരീരത്തിലെ മുറിവുകളുടെ ദൃശ്യങ്ങളും കൈമാറിയിരുന്നു.  വിസ്മയയുടെ കൈയ്യിലും കാലിലും അടക്കം അടി കൊണ്ട പാടുകൾ ചിത്രങ്ങളിൽ  കാണാൻ സാധിക്കുകയും ചെയ്തു.  വിസ്മയയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ ഈ സന്ദേശം ലഭിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് കണ്ടെത്തിയത്. വിസ്മയയുടെ മരണത്തിന് പിന്നാലെ ഭർത്താവ് കിരൺകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Actress Ahana krishna words about vismaya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES