Latest News

എനിക്ക് നിങ്ങളെ കാണാനും നിങ്ങളെ കുറിച്ച് അറിയാനും നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനും സാധിച്ചതില്‍ നന്ദിയുണ്ട്; നടൻ ശ്രീനിവാസനെ കുറിച്ച് പറഞ്ഞ് നടി അഹാന

Malayalilife
എനിക്ക് നിങ്ങളെ കാണാനും നിങ്ങളെ കുറിച്ച് അറിയാനും നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനും സാധിച്ചതില്‍ നന്ദിയുണ്ട്; നടൻ ശ്രീനിവാസനെ കുറിച്ച് പറഞ്ഞ് നടി അഹാന

ലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. മറ്റ് രണ്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ഇഷാനി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. എന്നാൽ  ഇപ്പോള്‍ താരമാകട്ടെ  നടന്‍ ശ്രീനിവാസന് ഒപ്പം അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് . തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അഹാന ഇക്കാര്യം  വെളിപ്പെടുത്തിയിരിക്കുന്നത്.  ഇരുവരും ഒരുമിച്ച് നാന്‍സി റാണി എന്ന ചിത്രത്തിലാണ് അഭിനയിച്ചത്.  കൂടാതെ നടൻ ശ്രീനിവാസനൊപ്പമുള്ള ചിത്രവും താരപുത്രി പങ്കുവച്ചിട്ടണ്ട്.

ശ്രീനി സര്‍, എനിക്ക് നിങ്ങളെ കാണാനും നിങ്ങളെ കുറിച്ച് അറിയാനും നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനും സാധിച്ചതില്‍ നന്ദിയുണ്ട്. നിങ്ങളോടൊപ്പം ചിലവഴിക്കാന്‍ ലഭിച്ച സമയം, നിങ്ങളുമായി സംസാരിക്കാന്‍ എനിക്ക് ലഭിച്ച ഡയലോഗുകള്‍, തമാശകള്‍, എന്നിവ ഞാന്‍ അഭിമാനപൂര്‍വ്വം വിലമതിക്കും അഹാന കുറിച്ചു.

 നായികാ പ്രധാന്യമുള്ള ഒരു  ചിത്രമാണ് ജോസഫ് മനു ജെയിംസ് സംവിധാനം ചെയ്യുന്ന നാന്‍സി റാണി. ചിത്രം പറയുന്നത് സിനിമ നടിയാകുക എന്ന ആഗ്രഹവുമായി നടക്കുന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് . ലാല്‍, അജു വര്‍ഗീസ്, വിശാഖ് നായര്‍, നന്ദു പൊതുവാള്‍, ലെന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Actress Ahana krishna words about actor sreenivasan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES