Latest News

സിനിമയില്‍ എത്തിപ്പെടാനും നല്ലൊരു വേഷം ചെയ്യാനും ഏറെ സ്ട്രഗിള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്; അത് ഇന്നും തുടരുകയാണ്: വിനയ് ഫോർട്ട്

Malayalilife
സിനിമയില്‍ എത്തിപ്പെടാനും നല്ലൊരു വേഷം ചെയ്യാനും ഏറെ സ്ട്രഗിള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്; അത് ഇന്നും തുടരുകയാണ്: വിനയ് ഫോർട്ട്

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് വിനയ് ഫോർട്ട് നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ സിനിമയില്‍ എത്തി ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും നല്ലൊരു സിനിമയ്ക്കായും നല്ലൊരു വേഷത്തിനായും താന്‍ സ്ട്രഗിള്‍ ചെയ്യുകയാണെന്നാണ് വിനയ് ഫോര്‍ട്ട് ഇപ്പോൾ തുറന്ന് പറയുകയാണ്. 

ഞാന്‍ ഭയങ്കരമായി സ്ട്രഗിള്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞാലും ഞാനതൊന്നും സ്ട്രഗിളായി കണക്കുകൂട്ടിയിട്ടില്ല. പലരും സ്ട്രഗിള്‍ ചെയ്തിട്ടുള്ള കാര്യം എന്നോട് പറയാറുണ്ട്. അതൊക്കെ കേള്‍ക്കുമ്പോള്‍ അവരിലെല്ലാം കൂടുതലായി സ്ട്രഗിള്‍ ചെയ്തിട്ടുള്ളത് ഞാനാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതെല്ലാം ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് തോന്നാറുണ്ട്. ഈ പറയുന്ന സ്ട്രഗിളാണ് ഇന്നിപ്പോള്‍ സിനിമയിലെ ഒരു സീന്‍ വരുമ്പോള്‍ ഞാന്‍ റിലേറ്റ് ചെയ്യുന്നത്.

സിനിമയില്‍ എത്തിപ്പെടാനും നല്ലൊരു വേഷം ചെയ്യാനും ഏറെ സ്ട്രഗിള്‍ ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് മുന്‍പും തുറന്നുപറഞ്ഞ നടനാണ് വിനയ് ഫോര്‍ട്ട്. അത് ഇന്നും തുടരുകയാണെന്നും അവഗണിക്കപ്പെടുന്നവനും അല്ലെങ്കില്‍ വളരെ ദു:ഖകരമായ ഇമോഷന്‍സ് സീനും മറ്റും അഭിനയിക്കേണ്ടി വരുമ്പോള്‍ താന്‍ റിലേറ്റ് ചെയ്യുന്നത് തന്റെ ജീവിതത്തിലുണ്ടായിട്ടുള്ള ഈ സ്ട്രഗിളിനോടാണെന്നും വിനയ് നാന മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

ഞാന്‍ ഈ ലോകത്തിലെ ഒരു ചെറിയ സാധാരണക്കാരനായ മനുഷ്യനാണ്. ഞാനിപ്പോള്‍ എന്റെ ജീവിതത്തില്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും എന്റെ ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ്. എന്നാല്‍ സില്‍വര്‍ സ്പൂണുമായി ജനിച്ചവര്‍ക്കൊക്കെ ഇത്തരം ജീവിതാനുഭവങ്ങളുമായി റിലേറ്റ് ചെയ്യാന്‍ സാധിക്കുമോ എന്ന കാര്യം എനിക്കറിയില്ല, വിനയ് ഫോര്‍ട്ട് പറഞ്ഞു. അവഗണിക്കപ്പെടുന്നവനും അല്ലെങ്കില്‍ വളരെ ദു:ഖകരമായ ഇമോഷന്‍സ് സീനും മറ്റും അഭിനയിക്കേണ്ടി വരുമ്പോള്‍ ഞാന്‍ റിലേറ്റ് ചെയ്യുന്നത് എനിക്ക് ജീവിതത്തിലുണ്ടായിട്ടുള്ള ഈ സ്ട്രഗിളിനോടാണ്. അവഗണനയും ഒഴിവാക്കലുമൊക്കെ അഭിനയത്തിന്റെ ഭാഗമായിരുന്നു. അതൊക്കെയാണ് ഞാനിപ്പോള്‍ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Actor vinay fort words about struggling in cinema

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES