നടന്‍മാരുടെ മക്കളായതുകൊണ്ട് പല അഭിനേതാക്കളും അനുഭവിക്കുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച്‌ താന്‍ ചിന്തിക്കാറുണ്ട്; തുറന്ന് പറഞ്ഞ് നടൻ ടൊവിനോ തോമസ്

Malayalilife
topbanner
നടന്‍മാരുടെ മക്കളായതുകൊണ്ട് പല അഭിനേതാക്കളും അനുഭവിക്കുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച്‌ താന്‍ ചിന്തിക്കാറുണ്ട്; തുറന്ന് പറഞ്ഞ് നടൻ  ടൊവിനോ തോമസ്

ലയാളത്തിലെ യുവ തലമുറ നെഞ്ചിലേറ്റിയ താരമാണ് ടോവിനോ തോമസ്. താരത്തിന്റെ പിറന്നാൾ ആയ ഇന്ന് നിരവധി പേരാണ് സോഷ്യൽ മീഡിയയിലും മറ്റും വന്നത്. 2012-ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അഭിനയ രംഗത്തേക്ക് വന്നുവെങ്കിലും കൂതറ എബിസിഡി എന്നീ സിനിമകളിലാണ് ശ്രേദ്ധേയമായി തുടങ്ങിയത്. എന്നാൽ ഇപ്പോൾ നടന്മാരുടെ മക്കളായതു കൊണ്ട് പല അഭിനേതാക്കളും അനുഭവിക്കുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച്‌ താന്‍ ചിന്തിക്കാറുണ്ടെന്ന് പറയുകയാണ് ടൊവിനോ.  പലര്‍ക്കും ആദ്യ സിനിമ കഴിയുമ്പോഴേക്കും  അച്ഛനോളം എത്തിയില്ല എന്ന താരതമ്യമാണ് നേരിടേണ്ടി വരുന്നതെന്നും ടൊവിനോ പറയുന്നു.

'' ഒന്നുമില്ലാത്തവന്‍ വളര്‍ന്ന് വലുതാവുന്നത് കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ആ ഒരു ഇളവ് ചിലപ്പോള്‍ പാരമ്ബര്യമുള്ളവര്‍ക്ക് കിട്ടിയെന്ന് വരില്ല. ഒരു തുടക്കം കിട്ടി എന്നതിനപ്പുറം പാരമ്ബര്യമുള്ളവര്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാവും. ചിലപ്പോള്‍ അച്ഛന്‍ നൂറും ഇരുന്നൂറും സിനിമകള്‍ ചെയ്ത ആളായിരിക്കാം. എന്നാല്‍ മകന്റെ ആദ്യ പടം കഴിയുമ്ബോഴേക്കും അച്ഛനോളം എത്തിയില്ലെന്ന താരതമ്യം വരും. അത്തരം പ്രശ്‌നങ്ങള്‍ ഇന്‍സ്ട്രിയില്‍ ഒരു ബന്ധവുമില്ലാതെ വരുന്നവര്‍ക്ക് ഇല്ലെന്നാണ് തോന്നുന്നത്.

എനിക്ക് അറിയുന്നവരാണ് ഈ നടന്മാരെല്ലാം. സിനിമയില്‍ വരുമ്ബോള്‍ എനിക്കൊന്നും ഒന്നും നഷ്ടപ്പെടാനുണ്ടായിരുന്നില്ല. പക്ഷേ അവര്‍ക്ക് അവരുടെ പാരമ്ബര്യത്തിനനുസരിച്ചെങ്കിലും നില നില്‍ക്കണമെന്നുണ്ടായിരുന്നു. പാരമ്ബര്യം മാത്രം കൊണ്ട് നില നില്‍ക്കാന്‍ ആവില്ല, അവരെല്ലാം അഭിനയവും ഉള്ളവരാണെന്നാണ് തോന്നുന്നത്. 


 

Actor tovino thomas words about star childrens

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES