യുവ നടന്മാരില് ഏറ്റവും ശ്രദ്ധേയനായ നടനാണ് നാലയാളികളുടെ പ്രിയ നടന് ടോവിനോ തോമസ്. ഹൃദ്യയമായ ഒരുപിടി നല്ല കഥാപാത്രങ്ങൾ മലയാള സിനിമ പ്രേമികൾക്ക് സമ്മാനിച്ച താരമാണ് നടൻ ടോവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരത്തിന്റെ മുന്നേറ്റം. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ടോവിനോ ചിത്രങ്ങൾക്ക് ഉള്ളത്. ഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങൾക്കുശേഷം രോഹിത്ത് വി.എസ്. സംവിധാനം ചെയ്യുന്ന കള 25 നാണ് പ്രദർശനത്തിന് എത്തുന്നത്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ലാൽ,ദിവ്യ പിള്ള, ആരിഷ്, മൂർ തുടങ്ങിയവർ ആണ്. താരത്തിന് സിനിമയുടെ ഷൂട്ടിഗിനിടെ പരിക്കേറ്റ് ആശുപത്രിയിലായിരുന്നു.
എന്നാൽ ഇപ്പോൾ താരം സിനിമയെ കുറിച്ച് പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. എ സർട്ടിഫിക്കറ്റ് ആണെന്ന അമിത പ്രതീക്ഷയിൽ പുതിയ ചിത്രമായ കള കാണാൻ വന്നാൽ തൻറെ കാലും തുടയുമൊക്കെ കണ്ടിട്ടുപോകേണ്ടി വരുമെന്ന് നടൻ ടൊവിനോ തോമസ്. സംഘട്ടന രംഗങ്ങൾക്ക് സിനിമയിൽ ഏറെ പ്രധാന്യമുണ്ട്. വിട്ടുവീഴ്ചകൾക്ക് വഴങ്ങാത്തിനാൽ ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. സംഘട്ടന രംഗങ്ങൾക്കൊപ്പം ഇടപഴകൽ രംഗങ്ങളുമുണ്ടാവും.എന്നാൽ പൂർണ്ണമായും കുടുംബകഥയാണ് ചിത്രം പറയുന്നത് വയലൻസ് സെക്സ് രംഗങ്ങളുണ്ടായിരിക്കും. എന്നാൽ ലൈംഗിക രംഗങ്ങളുടെ പേരിലല്ല എ സർട്ടിഫിക്കറ്റ് ലഭിച്ചതെന്നും ടൊവിനോ വ്യക്തമാക്കുകയും ചെയ്തു.
കള എന്ന സിനിമ ടൊവിനോ തോമസിന്റെ അഭിനയജീവിതത്തിലെ പ്രധാന ചിത്രങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. പാക്കപ്പിന് പിന്നാലെയുള്ള കുറിപ്പില്‍ സിനിമയെ ഒരു പോലെ സ്നേഹിക്കുന്ന ചങ്ങാതിമാരുടെ കഠിനമായ പ്രയത്നമായിരുന്നു കളയെന്ന് ടൊവിനോ തോമസ് പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമ സ്വപ്നമാക്കിയപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ക്കൊപ്പമാണ് കള എന്നും താരം പറയുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.