Latest News

'മറ്റേതു കസേരയേക്കാളും മഹത്വം സാധാരണക്കാരന്റെ മനസ്സില്‍ ലഭിക്കുന്ന ഇരിപ്പിടത്തിനുണ്ട്'; ജാതിയും മതവും രാഷ്ട്രീയവും സ്ഥാനമാനങ്ങള്‍ക്ക് പ്രയോഗിക്കുന്നവര്‍ക്ക് മാതൃകയാണ് വി വി രാജേഷ്'; കുറിപ്പുമായി മല്ലിക സുകുമാരന്‍ 

Malayalilife
 'മറ്റേതു കസേരയേക്കാളും മഹത്വം സാധാരണക്കാരന്റെ മനസ്സില്‍ ലഭിക്കുന്ന ഇരിപ്പിടത്തിനുണ്ട്'; ജാതിയും മതവും രാഷ്ട്രീയവും സ്ഥാനമാനങ്ങള്‍ക്ക് പ്രയോഗിക്കുന്നവര്‍ക്ക് മാതൃകയാണ് വി വി രാജേഷ്'; കുറിപ്പുമായി മല്ലിക സുകുമാരന്‍ 

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ട വി.വി. രാജേഷിന് അഭിനന്ദനങ്ങളുമായി പ്രമുഖ സിനിമാ താരം മല്ലികാ സുകുമാരന്‍. സ്വന്തം നേട്ടങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കുമായി ജാതിയും മതവും രാഷ്ട്രീയവും ദുരുപയോഗം ചെയ്ത് മറ്റുള്ളവരെ അധിക്ഷേപിക്കുന്നവര്‍ക്ക് വി.വി. രാജേഷ് ഒരു മാതൃകയാണെന്ന് മല്ലികാ സുകുമാരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. 

വ്യക്തിപരമായ നിലനില്‍പ്പിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി ആരോപണ അസ്ത്രങ്ങള്‍ മറ്റുള്ളവര്‍ക്ക് നേരെ പ്രയോഗിക്കുന്നവര്‍ക്ക് രാജേഷ് എന്നും ഒരു മാതൃകയാണെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

മല്ലികാ സുകുമാരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം: വാര്‍ത്താ ബുള്ളറ്റിന്‍ 'ജാതി, മതം രാഷ്ട്രീയം ...ഇവയെല്ലാം ഒരു വ്യക്തിക്ക് ജന്മനാ കല്പിച്ചു ലഭിക്കുന്ന കുടുംബസ്വത്താണ്...പക്ഷേ തുടര്‍ന്നുള്ള ജീവിതത്തില്‍ തനിക്ക് ലഭിക്കുന്ന ഈവക സ്വത്തുക്കള്‍ ഒരു വൈരാഗ്യ ബുദ്ധിയോടെ, സ്വന്തം നേട്ടങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും,വ്യക്തിപരമായ നിലനില്‍പ്പിനും വേണ്ടി ആരോപണ അസ്ത്രങ്ങളാക്കി മറ്റുള്ളവരുടെ നേര്‍ക്കു പ്രയോഗിക്കുന്നവര്‍ക്ക് എന്നും ഒരു മാതൃകയാണ് ശ്രീ.V.V. രാജേഷ്.

മറ്റേതു കസേരയേകാളും ഒരു മഹത്വം സാധാരണക്കാരന്റെ മനസ്സില്‍ ലഭിക്കുന്ന ഇരിപ്പിടത്തിന് ഉണ്ട് എന്ന സത്യം എന്നും എല്ലാവരും ഓര്‍ക്കുക.... 4+3=7...ശരിയാണ്..... പക്ഷേ 5+2 , 6+1...ഇതൊക്കെ ഉത്തരം ഒന്ന് തന്നെയാണ്... രാജേഷ് ഈ വിജയം 100% അര്‍ത്ഥവത്തായി പ്രവര്‍ത്തി മേഖല സമ്പന്നമാക്കട്ടെ.... നിയുക്ത മേയറെ അഭിനന്ദിക്കാന്‍ മനസ്സുകാണിച്ച ബഹുമാന്യനായ കേരള മുഖ്യമന്ത്രിയോടും പാര്‍ട്ടിയുടെ നേതൃസ്ഥാന സാരഥിയായ രാജീവ് ചന്ദ്രശേഖറിനോടും ആദരവും ബഹുമാനവും.... മല്ലികാ സുകുമാരന്‍.

mallika sukumaran about v v rajesh mayor

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES