Latest News

കരച്ചില്‍ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല; കരച്ചില്‍ ഫിലീങ്‌സ് ആണ്; അത് നിര്‍ത്താന്‍ പറ്റുന്ന കാര്യമല്ല; ആരേയും അമിതമായി വിശ്വസിക്കില്ല എന്ന് തീരുമാനം; പിആര്‍ കണ്‍സള്‍ട്ടന്റ് വിനുവുമായുള്ള സൗഹൃദം അവസാനിപ്പിച്ചു; ബിഗ് ബോസ് വിജയി അനുമോളുടെ വാക്കുകള്‍

Malayalilife
 കരച്ചില്‍ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല; കരച്ചില്‍ ഫിലീങ്‌സ് ആണ്; അത് നിര്‍ത്താന്‍ പറ്റുന്ന കാര്യമല്ല; ആരേയും അമിതമായി വിശ്വസിക്കില്ല എന്ന് തീരുമാനം; പിആര്‍ കണ്‍സള്‍ട്ടന്റ് വിനുവുമായുള്ള സൗഹൃദം അവസാനിപ്പിച്ചു; ബിഗ് ബോസ് വിജയി അനുമോളുടെ വാക്കുകള്‍

2025 അവസാനിക്കുമ്പോള്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ വര്‍ഷാരംഭത്തില്‍ പല തീരുമാനങ്ങളും എടുക്കുന്നവരാണ് ഏറെയും. ന്യു ഇയര്‍ റെസലൂഷന്‍സ് പലരും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പങ്കുവയ്ക്കുന്നുമുണ്ട്. ഇപ്പോള്‍ 2025ല്‍ ചെയ്ത ഒരു കാര്യം 2026ല്‍ റിപ്പീറ്റ് ചെയ്യില്ല എന്ന് തീരുമാനിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ബിഗ് ബോസ് സീസണ്‍ 7 വിന്നര്‍ അനുമോള്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 

കരച്ചിലാണോ ഉദ്ദേശിച്ചത് എന്നാണ് അനുമോള്‍ ആദ്യം അവതാരകയോട് തിരികെ ചോദിച്ചത്. 'കരച്ചില്‍ നിര്‍ത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. കരച്ചില്‍ നമ്മുടെ എല്ലാവരുടേയും ഫിലീങ്‌സ് ആണ്. അത് നിര്‍ത്താന്‍ പറ്റുന്ന കാര്യമല്ല. ഞാന്‍ ഞാനായിട്ട് നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്.'

'പിന്നെ ഞാന്‍ ആരേയും അമിതമായി വിശ്വസിക്കില്ല എന്ന് തീരുമാനിച്ചു. ഓരോ അനുഭവം വരുമ്പോഴാണ് അങ്ങനെ തീരുമാനങ്ങളെടുക്കുന്നത്. ആരേയും ഒരുപാട് വിശ്വസിക്കരുത് എന്നത് നമ്മള്‍ അറിഞ്ഞിരിക്കേണ്ടതും പഠിക്കേണ്ടതുമായ ഒരു കാര്യമാണ്,'അനുമോള്‍ വ്യക്തമാക്കി.

ബിഗ് ബോസ് മലയാളം സീസണ്‍ 7-മായി ബന്ധപ്പെട്ട് പിആര്‍ കണ്‍സള്‍ട്ടന്റ് വിനു വിജയ്യുമായുണ്ടായ സൗഹൃദം അവസാനിപ്പിച്ചതിനെക്കുറിച്ചും കഴിഞ്ഞ ദിവസം അനുമോള്‍ പങ്ക് വച്ചിരുന്നു. തന്റെ സഹോദരിയുടെ പേര് പിആര്‍ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതാണ് വിനുവുമായി അകലം പാലിക്കാന്‍ കാരണമെന്ന് അനുമോള്‍ പുതിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ബിഗ് ബോസിനകത്തും പുറത്തും വലിയ ചര്‍ച്ചയായിരുന്ന അനുമോളിന്റെ പിആര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് വിനുവും അനുമോളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായത്.

കഴിഞ്ഞ സീസണില്‍ ജിന്റോയ്ക്ക് വേണ്ടി പിആര്‍ ചെയ്തിരുന്ന വിനു വിജയ്, ഈ സീസണില്‍ അനുമോള്‍ക്കും ശൈത്യയ്ക്കും വേണ്ടിയാണ് പ്രവര്‍ത്തിച്ചിരുന്നത്. അനുമോളിന്റെ പിആര്‍ തുകയും മറ്റ് പ്രവര്‍ത്തനങ്ങളും ബിഗ് ബോസ് ഹൗസിനകത്തും പുറത്തും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഈ വിവാദങ്ങള്‍ക്ക് പിന്നാലെ അനുമോളില്‍ നിന്ന് അകലം പാലിക്കുകയാണെന്ന് വിനു നേരത്തെ അറിയിച്ചിരുന്നു.

പിആര്‍ ഉള്ള കാര്യം പുറത്ത് പറയാന്‍ പാടില്ലെന്ന് തനിക്ക് അറിയില്ലായിരുന്നു. താനൊരു തുറന്ന പുസ്തകമായതുകൊണ്ട് പലരോടും ഇക്കാര്യം പറഞ്ഞിരുന്നു. 15 ലക്ഷം രൂപ കയ്യിലുണ്ടായിരുന്നെങ്കില്‍ ബിഗ് ബോസിലേക്ക് പോകില്ലായിരുന്നു എന്നും അവര്‍ വ്യക്തമാക്കി. വിനുവാണ് തനിക്ക് കൂടുതല്‍ നെഗറ്റീവ് ഉണ്ടാക്കിയതെന്ന് പലരും പറഞ്ഞിരുന്നതായും, എന്തിനാണ് അന്ന് ഇന്റര്‍വ്യൂ നല്‍കിയതെന്ന് താന്‍ വിനുവിനോട് ചോദിച്ചിരുന്നതായും അനുമോള്‍ പറഞ്ഞു. മറ്റ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കും പിആര്‍ ഉണ്ടെന്ന് പറയാനാണ് താന്‍ ഇന്റര്‍വ്യൂ നല്‍കിയതെന്ന് വിനു മറുപടി നല്‍കിയതായും അനുമോള്‍ കൂട്ടിച്ചേര്‍ത്തു.

ബിഗ് ബോസ് ഹൗസിലെ പല മത്സരാര്‍ത്ഥികള്‍ക്കും തന്റേത് എന്ന് കരുതുന്ന ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ വന്ന് ചീത്തവിളിക്കുന്നതെന്ന തെറ്റിദ്ധാരണയുണ്ടായിരുന്നതായും അനുമോള്‍ പറഞ്ഞു. എന്നാല്‍ ഇതിന് പിന്നില്‍ താനല്ലെന്ന് വിനു ബിന്നിയോടും ഭര്‍ത്താവിനോടും പറഞ്ഞപ്പോള്‍ തന്റെ ചേച്ചിയുടെ പേര് വലിച്ചിഴച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. തന്റെ ചേച്ചി പല ഗ്രൂപ്പുകളിലും അംഗമായിരുന്നു എന്നും, എന്തിനാണ് വിനുവിന്റെ ഭാഗം ശരിയാക്കുന്നതിന് വേണ്ടി തന്റെ ചേച്ചിയുടെ പേര് പറയുന്നതെന്ന് ചോദിച്ച് താന്‍ വിനുവുമായി വഴക്കുണ്ടാക്കിയെന്നും അനുമോള്‍ വെളിപ്പെടുത്തി. ഈ വിഷമം കാരണമാണ് വിനു താനുമായുള്ള സൗഹൃദം നിര്‍ത്തിയതെന്നും അനുമോള്‍ കൂട്ടിച്ചേര്‍ത്തു.

actress anu mol about newyear

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES