Latest News

പൂച്ച കടിച്ച സിംഹവാലൻ താടി വടിച്ച് കളഞ്ഞിട്ടുണ്ട്; ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്‌; ട്രോളന്മാർക്ക് മറുപടിയുമായി സുരേഷ് ഗോപി

Malayalilife
പൂച്ച കടിച്ച സിംഹവാലൻ താടി വടിച്ച് കളഞ്ഞിട്ടുണ്ട്;  ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്‌; ട്രോളന്മാർക്ക് മറുപടിയുമായി സുരേഷ് ഗോപി

ലയാള സിനിമയ്ക്ക് പകരം വയ്ക്കാനാത്ത ഒരു നടനാണ് സുരേഷ് ഗോപി. നടനായും. വില്ലനായും , സഹനടനായും എല്ലാം തന്നെ താരം മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്നു. ഓരോ സിനിമയ്ക്ക് വേണ്ടിയും താരം തന്റെ ലുക്കിൽ വരെ മാറ്റം വാർത്താറുണ്ട്. എന്നാൽ അത് ട്രോളേന്മാർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോൾ ട്രോളന്മാർക്ക് പ്രിയപ്പെട്ട ഒന്നാണ് നടന്റെ താടി. എന്നാൽ താരമാകട്ടെ പ്രിയപ്പെട്ട തന്റെ താടി വടിച്ച് കൊണ്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്.

ജോഷിയ സംവിധാനം നിർവഹിക്കുന്ന പാപ്പാൻ  എന്ന സിനിമയ്ക്ക് വേണ്ടിയാണ് സുരേഷ്‌ഗോപി വെള്ളത്താടി വളർത്തിയത്.   സുരേഷ്‌ഗോപിയുടെ താടിക്കുനേരെ സമൂഹമാധ്യമങ്ങൾ വൻതോതിലുള്ള വിമർശനങ്ങളാണ് ഉയർന്നത്.  എന്നാൽ ഇപ്പോൾ  ട്രോളന്മാർക്ക് ചുട്ടമറുപടിയുമായി ക്ളീൻ ഷേവ് ചെയ്ത ചിത്രവുമായി എത്തിയിരിക്കുകയാണ് താരം. 

 ക്‌ളീൻ ഷേവ് ചെയ്ത ചിത്രവുമായി രാജ്യസഭയിൽ വിജയകരമായി ആറുവർഷം പൂർത്തിയാക്കിയതിന്റെ  സന്തോഷം പങ്കുവയ്ച്ച പോസ്റ്റിനൊപ്പമാണ് സുരേഷ്‌ഗോപി എത്തിയത്. അദ്ദേഹം സമ്മോഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെ  തന്നെ സ്നേഹിക്കുന്നവരുടെ നിരന്തരമായ പ്രോത്സാഹനം കൊണ്ടുമാത്രമാണ് ദൃഢനിശ്ചയത്തോടെ ഏറ്റെടുത്ത കർത്തവ്യം നിറവേറ്റാനായതെന്നും  കുറിച്ചു.  എന്നാൽ  ശക്തമായി തന്നെ സമൂഹ മാധ്യമങ്ങളിൽ തന്റെ താടിയുടെ പേരിൽ ട്രോളുചെയ്തവർക്കെതിരെ പ്രതികരിക്കാനും സുരേഷ്‌ഗോപി മറന്നില്ല.  സിംഹവാലൻ കുരങ്ങനോടുപോലും ഉപമിച്ച എന്റെ താടി ആവശ്യം കളഞ്ഞപ്പോൾ വടിച്ച് കളഞ്ഞിട്ടുണ്ടെന്നും ഇനിയുള്ളത് ഒറ്റക്കൊമ്പന്റെ നല്ല രണ്ടു കൊമ്പുകളാണെന്നും അദ്ദേഹം കുറിച്ചു

പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലൻ ആയും പലർക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്.  ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്‌. 'ഒറ്റക്കൊമ്പന്റെ കൊമ്പ്' എന്ന കുറിപ്പിനൊപ്പമാണ് താടിവടിച്ച് കൊമ്പൻമീശ വച്ച ചിത്രം അദ്ദേഹം പങ്കുവയ്ച്ചത്.
 

Read more topics: # Actor suresh gopi,# replay to trolls
Actor suresh gopi replay to trolls

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES