ഒരുകാലത്ത് വളരെ അധികം പ്രൗഢിയോടെ തന്നെ ജീവിച്ചിരുന്ന വനിത, അതിലുപരി ആകാശവാണിയിലെ ഉന്നത ഉദ്യോഗസ്ഥ കൂടിയായ രാധാറാണിക്ക് ഇന്ന് താങ്ങും തണലുമായി ആരും തന്നെ ഇല്ല. നിലവിൽ രാധാറാണിക്ക് അന്തിയുറങ്ങാൻ ഒരു ഇടം എന്നത് തിരുവനന്തപുരത്തെ ശരണാലയം തന്നെയാണ്. മാനസികമായും ശാരീരികമായും ആരും ആശ്രയമില്ലാതെ തകര്‍ന്ന അവസ്ഥയിലാണ് അവര്‍ കഴിയുന്നതും. . മാത്രമല്ല അതോടൊപ്പം തന്നെ ഇന്ന് അവർക്ക് അര്‍ബുദത്തിന്റെ അവശതകളും ഏറെയാണ്. ആരും കൂട്ടിനില്ലാത്ത അവർക്ക് രോഗങ്ങൾ തന്നെയാണ് കൂട്ടിനുള്ളതും.
അഞ്ചുതെങ്ങ് സ്വദേശിയായ രാധാറാണി ഇഎംഎസിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും അസോസിയേഷന്‍ ഓഫ് റേഡിയോ ആന്‍ഡ് ടെലിവിഷന്‍ എന്‍ജിനീയറിങ് എംപ്ലോയീസ് സെക്രട്ടറിയുമായിരുന്നു. ഇവര്‍ക്ക് മാനസിക അസ്വാസ്ഥ്യത്തിന് പുറമെ അര്‍ബുദവും അലട്ടുന്നുണ്ട്. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. അവിവാഹിതയായ ഒരു മകൾ ഇന്ന് അവർക്ക് ഒപ്പമുണ്ട്. എന്നാൽ മകളും രോഗിയാണ്.
ആകാശവാണിയിലെ ഉന്നത ഉദ്യോഗസ്ഥയായിരുന്നിട്ടും രാധാറാണിയുടെ സര്‍വീസ് ആനൂകൂല്യങ്ങള്‍ തടഞ്ഞു വെച്ചിരിക്കുകയാണ്. ഈ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആരോരുമില്ലാത്ത തനിക്കായി സുരേഷ് ഗോപി എംപി ഇടപെടുമെന്ന പ്രതീക്ഷ രാധാറാണി പ്രകടിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ എന്ത് സഹായവും ചെയ്യാന്‍ താന്‍ തയ്യാറാണെ സുരേഷ് ഗോപിയും വ്യക്തമാക്കി കൊണ്ട് രംഗത്ത് എത്തിയിരുന്നു.
ഈ വിഷയത്തില്‍ പ്രസാര്‍ഭാരതി സിഇഒയുടെ വിശദീകരണം പിന്നാലെ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി എല്‍ മുരുകന്‍ തേടി. രോഗിയാണെന്നും, രാധാ റാണി മന്ത്രിയ്ക്ക് ജീവിതം വളരെ ദയനീയാവസ്ഥയിലാണെന്നും സര്‍വീസ് ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നും കാണിച്ച് കത്തെഴുതിയിരുന്നു. ഇതില്‍ സ്വീകരിച്ച നടപടികളെ കുറിച്ചാണ് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. രാധാറാണിയെ പിരിച്ചുവിട്ട ഉത്തരവ് പിന്‍വലിച്ച് പെന്‍ഷന്‍ ലഭിക്കാന്‍ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് റേഡിയോ ആന്‍ഡ് ടെലിവിഷന്‍ എന്‍ജിനീയറിങ് എംപ്ലോയീസും കേന്ദ്ര മന്ത്രിയ്ക്ക് നിവേദനം നല്‍കി.