പ്രശസ്ത സിനിമ സീരിയൽ അഭിനേതാവും യോഗക്ഷേമസഭ തിരുവനന്തപുരം പാൽക്കുളങ്ങര ഉപസഭാംഗവും അഖില കേരളാ തന്ത്രി മണ്ഡലം തിരുവനന്തപുരം ജില്ലാ മണ്ഡലം നിർവ്വാഹക സമിതി അംഗവുമായ കാഞ്ഞങ്ങാട് പെരിയമന ശ്രീധരൻ ഭട്ടതിരി അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്‍റെ മരണത്തിൽ ആദരാഞ്ജലികൾ നേർന്ന് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സിനിമ സീരിയൽ താരങ്ങൾ എല്ലാവരും.
മരണത്തിന്റെ അവസാനിക്കാത്ത കണ്ണുപൊത്തിക്കളിയിൽ ഒരാൾ കൂടെ, ടെലിവിഷൻ അഭിനേതാവായ ശ്രീധരൻ ഭട്ടത്തിരി ഇന്നലെ രാത്രി 8 മണിക്ക് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞുവെന്ന് കിഷോർ സത്യ കുറിച്ചിരിക്കുന്നത്. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു, ഒപ്പം കുടുംബാംഗങ്ങളുടെ ഈ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നുവെന്ന് നടൻ കിഷോർ സത്യ ഫേസ്ബൂക്കിലൂടെ കുറിച്ചു.
ഏതാനും സിനികളുടേയും ഭാഗമായിട്ടുള്ള അദ്ദേഹം നിരവധി സീരിയലുകളിൽ വില്ലനായും മറ്റും അഭിനയിച്ചിട്ടുണ്ട്. ജയൻ സി കൃഷ്ണ സംവിധാനം ചെയ്ത കൊസ്രാക്കൊള്ളികൾ എന്ന സിനിമയുടെ സഹനിർമ്മാതാവ് കൂടിയായിരുന്നു താരം. തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഉപസമിതി അംഗമായിരുന്നു കാഞ്ഞങ്ങാട് പെരിയമന കുടുംബാംഗമായ അദ്ദേഹം. പോലീസ് വേഷങ്ങളിലും മറ്റും പുലിമുരുകൻ ഉൾപ്പെടെയുള്ള സിനിമകളിൽ എത്തിയിട്ടുണ്ട്.