Latest News

ഞാന്‍ ചാടിമാറി; വണ്ടി എന്റെ കാലിലൂടെ കയറിയിറങ്ങി; അനുഭവം പങ്കുവച്ച് നടൻ സ്ഫടികം ജോര്‍ജ്ജ്

Malayalilife
ഞാന്‍ ചാടിമാറി; വണ്ടി എന്റെ കാലിലൂടെ കയറിയിറങ്ങി; അനുഭവം പങ്കുവച്ച്  നടൻ സ്ഫടികം ജോര്‍ജ്ജ്

സ്ഫടികം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് സ്പടികം ജോർജ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു താരം പ്രേക്ഷകർക്കായി സമ്മാനിച്ചിരുന്നതും. സ്പടികം ചിത്രത്തിലെ എസ് ഐ കുറ്റിക്കാടന്‍ എന്ന കഥാപാത്രം  പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ  ഈ ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ തനിക്ക് സംഭവിച്ച് അപകടത്തെ പറ്റി പറയുകയാണ് സ്ഫടികം ജോര്‍ജ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍

ക്ലൈമാക്സ് സീനുകള്‍ ചിത്രീകരിച്ച് പാറമടയിലെ ആക്ഷന്‍ രംഗങ്ങളിലൊന്നില്‍ തന്റെ കാലിലൂടെ ജീപ്പ് കയറിയിറങ്ങിയെന്ന് സ്ഫടികം ജോര്‍ജ് പറഞ്ഞു. ചെന്നൈയിലെ വാണ്ടല്ലൂരിലെ പാറമടയിലാണ് ഷൂട്ട് നടക്കുന്നത്. പാറമടയില്‍ നിന്നും ജീപ്പ് ഓടിച്ചു കയറി വരികയാണ്. അതിനിടയ്ക്ക് എട്ട് പത്തടി മുകളില്‍ നിന്നും താഴേക്ക് ഞാന്‍ ചാടണം. ആക്ഷന്‍ വന്നു. ഞാന്‍ ചാടി. പക്ഷേ എന്റെ ബോഡിവെയ്റ്റ് കൊണ്ട് മാറാന്‍ പറ്റിയില്ല. വണ്ടി സ്പീഡില്‍ ഒടിച്ചു വരികയാണ്.

വണ്ടി ഇടിക്കും എന്ന് മനസിലായതോടെ ഞാന്‍ ചാടി. പക്ഷേ കാല് മാറിയില്ല. ഞാന്‍ എഴുന്നേറ്റ് ഓടിപോവുകയും ചെയ്തു. ക്യാമറ ചെയ്ത വില്യംസും, ത്യാഗരാജന്‍ മാസ്റ്ററും, മോഹന്‍ലാലുമെല്ലാം പേടിച്ച് പോയി. എന്തേലും പറ്റിയോ എന്ന് എല്ലാവര്‍ക്കും പേടിയായിരുന്നു. വണ്ടി എന്റെ കാലിലൂടെ കയറിയിറങ്ങിയെങ്കിലും എനിക്കൊന്നും പറ്റിയില്ല.
 

Actor spadikam george words about movie experience

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES