Latest News

ഇനിയും മിണ്ടാതെ ഇരിക്കരുത്; ഞങ്ങള്‍ ഒരുപാടു പേരുണ്ട് സഹായിക്കാന്‍; തുറന്ന് പറഞ്ഞ് ഷെയ്ന്‍ നിഗം

Malayalilife
ഇനിയും മിണ്ടാതെ ഇരിക്കരുത്; ഞങ്ങള്‍ ഒരുപാടു പേരുണ്ട് സഹായിക്കാന്‍; തുറന്ന് പറഞ്ഞ്  ഷെയ്ന്‍ നിഗം

ശൂരനാട് ഭര്‍തൃവീട്ടില്‍ കഴിഞ്ഞ ദിവസം യുവതി തൂങ്ങി  മരിച്ചത്  ഒരു നാടിനെയാകെ  അക്ഷരാർത്ഥത്തിൽ  ഞെട്ടിച്ച  സംഭവമായിരുന്നു. എന്നാൽ ഇപ്പോൾ ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ലെന്ന് പറയുകയാണ് നടന്‍ ഷെയ്ന്‍ നിഗം. സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. 

ഷെയ്ന്‍ നിഗത്തിന്റെ വാക്കുകള്‍:

കഴിഞ്ഞ 3 ദിവസത്തിനിടെ നാലില്‍ കൂടുതല്‍ ആത്മഹത്യകള്‍ നടന്നു, അതും ഗാര്‍ഹിക പീഡനം നേരിട്ട യുവതികള്‍. ആത്മഹത്യ ഇതിന് പരിഹാരമാണ് എന്ന് വിശ്വസിക്കുന്നുണ്ടോ? ഉറച്ച നിലപാടുകളും, പുറം ലോകത്തോട് നേരിടുന്ന ബുദ്ധിമുട്ടുകള്‍ സധൈര്യം വിളിച്ചു പറയുവാന്‍ (ഇഛാശക്തി) കാണിക്കുകയും അല്ലേ ചെയ്യേണ്ടത്. അവിടെ അല്ലേ ജയിക്കുന്നത്, മരണം വരിച്ച്‌ നമ്മള്‍ &ൂൗീ;േതോല്‍&ൂൗീ;േക്കുകയല്ലെ സത്യത്തില്‍?

നമ്മുടെ പാഠ്യ സിലിബസില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ജീവിതത്തിലെ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാനും ധൈര്യവും ആര്‍ജവവും സൃഷ്ടിക്കാന്‍ ചെറുപ്പകാലം മുതല്‍ ഓരോ വ്യക്തിയും പഠിക്കുന്നത് മാതാപിതാക്കളില്‍ നിന്നാണ്. കൂട്ടത്തില്‍ വിദ്യാലയങ്ങളില്‍ നിന്നും ഇത്തരം വിഷയങ്ങളില്‍ ഇടപെടലുകള്‍ ഉണ്ടാവേണ്ടതുണ്ട്. ഇനിയും മിണ്ടാതെ ഇരിക്കരുത്, ഞങ്ങള്‍ ഒരുപാടു പേരുണ്ട് സഹായിക്കാന്‍ എന്നോര്‍മിപ്പിക്കുന്നു.

Actor shine nigam post about vismaya death

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES