മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ ഷമ്മി തിലകൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ താരത്തിന് തിളങ്ങാൻ സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഫാദേഴ്‌സ് ഡേയിൽ അച്ഛൻ തിലകനെ കുറിച്ച് നടൻ ഷമ്മി തിലകൻ പങ്കുവെച്ച കുറിപ്പ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അച്ഛൻ തിലകൻ തനിക്ക് എന്നും സൂപ്പർ ഹീറോ ആണെന്ന് അദ്ദേഹം കുറിച്ചു. തന്റെ മകൻ അഭിമന്യുവിനെ തിലകൻ എടുത്തു നിൽക്കുന്ന പഴയകാല ചിത്രവും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
ഷമ്മി തിലകന്റെ കുറിപ്പ്:
സൂര്യനെ പോൽ തഴുകി ഉറക്കമുണർത്തിയിരുന്നൊന്നുമില്ല. കിലുകിൽ പമ്ബരം പോലെ തിരിഞ്ഞുകൊണ്ടിരുന്ന കുഞ്ഞുമനസ്സറിയാതെ മയങ്ങൂ.. വാവാവോ എന്ന് ചാഞ്ചക്കം പാടിത്തന്നിട്ടുമില്ല. എന്നിട്ടും അച്ഛനെയായിരുന്നു എനിക്കിഷ്ടം..!
സൂപ്പർഹീറോ തന്നെയായിരുന്നു അച്ഛൻ എനിക്കെന്നും..! ഈ പിതൃദിനത്തിൽ എനിക്ക് അച്ഛനോട് ജീവിതത്തിൽ ഏറ്റവും ഇഷ്ടം തോന്നിയ അസുലഭ മുഹൂർത്തമാണ് പങ്കുവയ്ക്കാനുള്ളത്..! എന്റെ മകനോട് എനിക്ക് അസൂയ തോന്നിയ നിമിഷം!