മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഇടവേള ബാബു. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രണങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞ താരം ഇന്ന് 'അമ്മ സംഘടനയുടെ പ്രസിഡണ്ട് കൂടിയാണ്. എന്നാൽ ഇപ്പോൾ തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഇടവേള ബാബു എന്ന് തുറന്ന് പറയുകയാണ് ഷമ്മി തിലകന്‍. ഇപ്പോ അവര്‍ തന്നോട് കാണിക്കുന്നത് വിഷയമല്ല. തന്റെ കാമുകിയെ കാണാന്‍ തനിക്കൊപ്പം ഹോസ്റ്റലിലൊക്കെ വന്നിട്ടുണ്ട്, തന്റെ മകന്റെയൊപ്പം അഭിനയിക്കണമെന്നെല്ലാം അവന്‍ അന്ന് പറയുമായിരുന്നു എന്നാണ് ഷമ്മി തിലകന്‍ പറയുന്നത്.
തന്റെ ഏറ്റവും നല്ല സുഹൃത്ത് ഇടവേള ബാബു. വര്‍ഷങ്ങളായിട്ടുള്ള സൗഹൃദമാണ്. പക്ഷെ ഇപ്പോള്‍ അവന് എങ്ങനെയാണെന്ന് അറിയില്ല. തന്റെ പ്രണയം, കല്യാണം എന്നിവയെ കുറിച്ചെല്ലാമുള്ള കാര്യങ്ങള്‍ അവനോട് താന്‍ അന്നേ പറഞ്ഞിരുന്നു. കാമുകിയെ കാണാന്‍ തനിക്കൊപ്പം ഹോസ്റ്റലിലൊക്കെ വന്നിട്ടുണ്ട് അവന്‍.
വീട്ടില്‍ വന്ന് ആഹാരം കഴിച്ചിട്ടുണ്ട്. തന്റെ മകന്റെയൊപ്പം അഭിനയിക്കണമെന്നെല്ലാം അവന്‍ അന്ന് പറയുമായിരുന്നു. നടന്മാരായ സുബൈര്‍, സാദിഖ് എന്നിവരാണ് തന്റെ മറ്റ് രണ്ട് സുഹൃത്തുക്കള്‍. സുബൈര്‍ മരിച്ച സമയത്ത് സാദിഖ് മുന്‍കൈയ്യെടുത് തങ്ങളെല്ലാം ഒരുമിച്ച് പണം പിരിച്ച് സുബൈറിന്റെ കുടുംബത്തിന് കൊടുത്തിട്ടുണ്ട്.
ഇവരോടൊല്ലാം നല്ല സൗഹൃദമായിരുന്നു. പക്ഷെ സുഹൃത്തെന്ന രീതിയില്‍ അവര്‍ തിരിച്ച് തന്നോട് പെരുമാറിയോയെന്ന് സംശയമാണ്. ഇപ്പോ അവര്‍ തന്നോട് കാണിക്കുന്നത് വിഷയമല്ല എന്നാണ് ഒരു അഭിമുഖത്തില്‍ ഷമ്മി തിലകന്‍ പറയുന്നത്. മുമ്പ് താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി കൂടിയായ ഇടവേള ബാബുവിനെതിരെ രൂക്ഷവിമര്‍ശനവുമായി ഷമ്മി തിലകന്‍ എത്തിയിരുന്നു. അമ്മയില്‍ നിന്നും ഷമ്മി തിലകനെ പുറത്താക്കുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.