കേരളത്തിനൊന്നാകെ ഇപ്പോൾ തീരാ നൊമ്പരമാവുകയാണ് ശൂരനാട് ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയ എന്ന യുവതി. വിസ്മയയുടെ മരണം എന്ന് പറയുന്നത് ഇപ്പോഴും സ്ത്രീധനത്തിന്റെ പേരിൽ പല അതിക്രമങ്ങളും പെൺകുട്ടികൾ നേരിടേണ്ടി വരുന്നുവെന്നതിന് അവസാന തെളിവാണ്. എന്നാൽ ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂർണ്ണരൂപം
പണ്ഡിറ്റിന്റെ സാമൂഹിക നിരീക്ഷണം വിസ്മയാ എന്ന അനുജത്തിക്ക് അനുശോചനം രേഖപ്പെടുത്തുന്നവർ ശ്രദ്ധിക്കുക . ഇപ്പോഴും ആ കുട്ടിയെ പോലെ ജീവിച്ചിരിക്കുന്ന കുറെ രക്തസാക്ഷികൾ ഓരോ വീട്ടിലും ഉണ്ട്. അതിൻെറ കാരണം സ്ത്രീധനത്തിൻ്റെ പേരിലോ, മറ്റു വല്ല കാരണത്താലോ ആകാം . ആത്മഹത്യാ ചെയ്യുവാൻ ധൈര്യമില്ലാത്തതു കൊണ്ടും , മരിക്കാൻ ഭയമുള്ളതുകൊണ്ട് മാത്രം ആണ് അവരിപ്പോഴും ജീവിച്ചിരിക്കുന്നവരുണ്ട് .ഇതിൻെറ നിരവധി കാരണങ്ങൾ.. ചില നിരീക്ഷണങ്ങൾ
ഭൂരിഭാഗം വിദ്യാഭ്യാസം, സാമ്പത്തികം ഉള്ള യുവതികളുടെ മാതാ പിതാക്കളും മക്കളെ government ഉദ്യോഗസ്ഥന്മാരെ മാത്രമേ കെട്ടിച്ചു കൊടുക്കാറുള്ളു . അതിനായ് എത്ര പണവും കൊടുക്കും . (മകളുടെ കല്യാണം ഈ കാരണത്താൽ ജീവിത കാലം മുഴുവൻ നടന്നില്ലെന്കിലും ഇവർക്ക് പ്രശ്നമല്ല )2) ഒരു രീതിയിലും ഭർത്താവുമായോ , ഭാര്യയുമായോ ഒത്തുപോകില്ല എന്ന് ഉറപ്പിച്ചാൽ , അനിവാര്യ ഘട്ടങ്ങളിൽ ഡിവോഴ്സ് ഒരിക്കലും ഒരു തെറ്റാവുന്നില്ല, ജീവൻ നഷ്ടപ്പെടുത്തുന്നതിനേക്കാൾ നല്ലതാണത്.. 3) ഗാർഹിക പീഡനം അടക്കം , കോടതിയിൽ കേസുമായി ചെല്ലുമ്പോൾ കുറെ വര്ഷങ്ങള്ക്കു ശേഷമേ പലപ്പോഴും തീർപ്പു വരുന്നുള്ളു . വലിയൊരു തുകയും , സമയവും നഷ്ടപ്പെടുന്നു .അതിനാൽ പലരും കേസുമായി ചെല്ലുന്നില്ല .
പല യുവാക്കളും മെറിറ്റിൽ സീറ്റ് കിട്ടാതെ വരുമ്പോൾ സ്വാശ്രയ കോളേജ്, മനെജ്മെന്റ് കോട്ടയിൽ വൻ തുക കോഴ (കൈക്കൂലി) കൊടുത്തു ആണ് പഠനം പൂർത്തിയാക്കുന്നത്. പിന്നെയും പലപ്പോഴും കുറെ പണം ചെലവാക്കിയാണ് ജോലി ശരിയാക്കുന്നതു. ആ പണം മുഴുവൻ പലിശ സഹിതം മുതലാക്കുവാൻ ജോലിക്കിടയിൽ കൈക്കൂലിയും , വിവാഹത്തിന് വലിയ സ്ത്രീ ധനവും വാങ്ങുന്നു എന്നതാണ് മനശാസ്ത്രം .(അത് കൊട്ക്കുവാൻ ആളും ഉണ്ട് ) അതിനാൽ സമൂഹം വലിയ ജോലികൾക്കു പുറകെ പോകാതെ അവനവനു അർഹിക്കുന്ന ജോലിക്കു പോവുക . ദുരഭിമാനം വെടിയുക .
എത്രയോ Conductor, auto driver, private firms ജോലി ചെയ്യുന്ന നല്ല സ്വഭാവം ഉള്ള പയ്യന്മാർക്കു കല്യാണം കഴിക്കുവാൻ ഒരു യുവതിയെ കിട്ടുന്നില്ല . കാരണം സർക്കാർ ഉദ്യോഗസ്ഥനെ ഇവിടുത്തെ പല പെണ്ണുങ്ങൾക്കും , അവരുടെ അച്ചനമ്മമാർക്കും കണ്ണിൽ പിടിക്കു . ഇനിയെങ്കിലും നല്ല സ്വഭാവ ശുദ്ധിയുള്ള , കഠിനാദ്ധ്വാനികളായ യുവാക്കളെയും വിവാഹത്തിന് പരിഗണിക്കുക . 6)വിദ്യാഭ്യാസം, അറിവ് ഒക്കെയുള്ള ഒരു പെണ്കുട്ടികളൊക്കെ ഭർത്താവുമായി ശരിയാകുന്നില്ല എന്ന് കരുതി ആത്മഹത്യ ചെയ്യുവാൻ തുടങ്ങിയാൽ , ഇതൊന്നും ഇല്ലാത്ത പെണ്കുട്ടികൾ ഈ അവസ്‌ഥ ഉണ്ടായാൽ എങ്ങനെ തരണം ചെയ്യും.?(ഭർത്താവിനെ ഉപേക്ഷിച്ചാലും സ്വന്തമായി അദ്ധ്വാനിച്ചു ജീവിച്ചു കാണിക്കണം .)7)ഈ കേസിൽ കൊല്ലം ജില്ലക്കാരെ നൈസായി പലരും മോശമാക്കുന്നതു ശ്രദ്ധയിൽ പെട്ട് . അടുത്തകാലത്തായി റംസീന,പാമ്പു കടി കേസ് , ഇപ്പോൾ വിസ്മയ എല്ലാവരും കൊല്ലം ജില്ലയാണത്രെ .ഇത് ഒരിക്കലും ശരിയല്ല . ഇതുപോലുള്ള സംഭവങ്ങൾ എല്ലാ ജില്ലയിലും നടക്കുന്നുണ്ട്. ഒരു ജില്ലയിലെ ചിലർ ചെയ്ത കുറ്റം മൊത്തം ആളുകളുടെ മെൽ ആരോപിക്കരുത് . അവിടെ മാന്യമായി കുടുംബത്തെ നോക്കുന്നവർ തന്നെയാണ് ഉള്ളത് . കൊല്ലം ജില്ലാക്കാരോട് ചിലർക്കുള്ള ദേഷ്യം ഇവിടെ തീർക്കരുത് .(ഒരു crime നടന്നാൽ അവരുടെ ജാതി , മതം , രാഷ്ട്രീയം , ജില്ലാ നോക്കി മാത്രം അഭിപ്രായം പറയുന്നത് അവസാനിപ്പിക്കുക )
മക്കൾക്ക് വിദ്യാഭ്യാസം , പണം എന്നിവ നല്കുന്നതോടോപ്പം നല്ല സംസ്കാരവും , തന്റെടവും , മാനസിക ബലവും നൽകുക .ചങ്കൂറ്റം എന്ന quality യും പ്രായോഗിക ചിന്തയും നൽകുക . ആത്മഹത്യ ഒന്നിനും പരിഹാരമല്ല . പ്രണാമം വിസ്മയ ജി . ഈ കേസിൽ യഥാർത്ഥ പ്രതികൾക്ക് അവർ അർഹിക്കുന്ന ശിക്ഷ ബഹുമാനപെട്ട കോടതി ഉടനെ നൽകും എന്ന് പ്രതീക്ഷിക്കുന്നു . (വാൽകഷ്ണം.. ജീവിതത്തിൽ ആഗ്രഹങ്ങൾ മതി അത്യാഗ്രഹങ്ങൾ വേണ്ടാ , സിമ്പിൾ ആയി ജീവിക്കാം എന്ന് ചിന്തിച്ചാൽ തന്നെ ഒരു വിധം ശാന്തി , സമാധാനം ഉണ്ടാക്കാം എന്നതാണ് സത്യം .)