ബോളിവുഡിലെ ശ്രധേയേനായ താരമാണ് സൽമാൻ ഖാൻ. ഒട്ടനവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ സമ്മാനിച്ച താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. ഇക്കഴിഞ്ഞ ഞായറാഴ്ച തന്റെ അന്പത്തിയാറാം പിറന്നാള്‍ ദിനാഘോഷം നടക്കുന്നതിനിടെ പന്‍വേലിലെ ഫാം ഹൗസില്‍ വച്ച് നടന് സല്മാന് ഖാന് പാമ്പുകടിയേറ്റിരുന്നു. എന്നാൽ ഇപ്പോൾ തനിക്ക് പാമ്പ് കടിയേറ്റ സാഹചര്യത്തെ കുറിച്ചും പിന്നീട് അതിനെ കുറിച്ച് തന്റെ പിതാവ് ചോദിച്ചതിനെ കുറിച്ചുമൊക്കെ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.
‘പനവേലിലെ ഫാം ഹൗസ് കാടിന്റെ അടുത്താണ് ഉള്ളത്. ഫാം ഹൗസിലെ റൂമില്‍ കയറിയ പാമ്പിനെ കണ്ട് കുട്ടികള്‍ പേടിച്ചു. നീളമുള്ള വടി കൊണ്ട് വരാന്‍ ഞാന്‍ അവരോട് പറഞ്ഞു. അവര്‍ ഒരു വടി കൊണ്ട് വരുകയും ചെയ്തു. ആ വടി വെച്ച് പാമ്പിനെ വളരെ സ്നേഹത്തോടെ എടുത്ത ഞാന്‍ അതിനെ കാട്ടിലേക്ക് പറഞ്ഞ് അയക്കാനായി കൊണ്ട് പോകുകയായിരുന്നു.
എന്നാല്‍ വഴിക്ക് വെച്ച് പാമ്പ് വടിയില്‍ നിന്ന് മാറി മുകളിലേക്ക് കയറാന്‍ തുടങ്ങി. അപ്പോഴേക്കും വടി ഉപേക്ഷിച്ച് പാമ്പിനെ ഞാന്‍ കൈ കൊണ്ട് എടുത്തു. അപ്പോഴാണ് ആദ്യത്തെ കടി ഏറ്റത്. പിന്നീടും ആളുകള്‍ ബഹളം വെച്ച് കൊണ്ടേയിരുന്നു ആ ബഹളത്തില്‍ രണ്ടാമത്തെ കടിയും കിട്ടി. ഹോസ്പിറ്റല്‍ ഹോസ്പിറ്റല്‍ എന്ന് ബഹളം വെച്ചപ്പോള്‍ മൂന്നാമത്തെ കടിയും ഏറ്റു,’ സല്മാന് പറയുന്നു.