മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് സജു നവോദയ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് തന്റെ രാഷ്ട്രീയ നിലപാടുകള്‍ തുറന്ന് പറയുകയാണ് സജു നവോദയ. രാഷ്ട്രീയം തുറന്നു പറയാന്‍ ആരും മടിക്കേണ്ടതില്ലെന്നു സാജു പറയുന്നു. താന്‍ ഒരു ഇടതുപക്ഷ സഹയാത്രികന്‍ ആണെന്നും നടൻ വ്യക്തമാക്കി. ഒരു മാധ്യമത്തിന് നൽകിയ അഭിമുക്തത്തിലൂടെയാണ് സജു ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
നമുക്കെല്ലാവര്‍ക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്. അത് തുറന്നു പറയുവാനുള്ള ധൈര്യം വേണം. കുറെ കാലം കഴിഞ്ഞു പ്രായമായ സ്വന്തം അച്ഛനെ ഇതെന്റെ അച്ഛന്‍ ആണെന്ന് പറയാന്‍ മടി കാണിക്കുന്നതു പോലെയാണ് സ്വന്തം രാഷ്ട്രീയം തുറന്നു പറയുവാനുള്ള മടിയും.'
രണ്ട് കുഞ്ഞുങ്ങള്‍ മൃഗീയമായി കൊല്ലപ്പെടുന്നിടത്ത് നാളെ നമുക്ക് ഒരു കുഞ്ഞുണ്ടായാല്‍ അതും ഒരു പെണ്‍കുഞ്ഞും കൂടെ ആയാല്‍ എങ്ങനെ വളര്‍ത്തും. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ വേണ്ടെന്നു പറഞ്ഞത്. വാളയാര്‍ പീഡനം നടത്തിയവനെയൊക്കയാണ് സെന്‍സര്‍ ചെയ്യേണ്ടത് അല്ലാതെ പാവം നിര്‍മ്മാതാക്കളെയല്ല'എന്നും സാജു പറഞ്ഞു.