Latest News

അന്ന് അദ്ദേഹം എന്റെ മുറിയില്‍ തന്നെയായിരുന്നു; എപ്പോഴും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്നവനാണെന്ന് പറയുമായിരുന്നു; അദ്ദേഹത്തിന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടല്‍ ഉണ്ടാക്കി: സാജു നവോദയ

Malayalilife
 അന്ന് അദ്ദേഹം എന്റെ മുറിയില്‍ തന്നെയായിരുന്നു;  എപ്പോഴും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്നവനാണെന്ന് പറയുമായിരുന്നു; അദ്ദേഹത്തിന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടല്‍ ഉണ്ടാക്കി: സാജു നവോദയ

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് സജു നവോദയ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ നടൻ കോട്ടയം പ്രദീപിന്റെ വിയോഗത്തിൽ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.  റിപ്പോര്‍ട്ടര്‍ ടിവിയോടാണ് സാജു പ്രതികരിച്ചത്.

അദ്ദേഹത്തിന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടല്‍ ഉണ്ടാക്കി. താന്‍ സിനിമയില്‍ വന്ന കാലം മുതല്‍ അഭിനയിച്ച എല്ലാ സിനിമകളിലും പ്രദീപേട്ടന്‍ ഉണ്ടായിരുന്നു. തന്റെ കുടുംബവുമായും അദ്ദേഹത്തിന് നല്ല സൗഹൃദമുണ്ടായിരുന്നു. പല കാര്യങ്ങളും അദ്ദേഹം നമുക്ക് പറഞ്ഞു തരും, ആരോഗ്യ കാര്യങ്ങളൊക്കെ.ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയില്‍ തങ്ങള്‍ രണ്ടാളും മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ആ സിനിമയില്‍ ചിത്രീകരണ വേളയില്‍ അദ്ദേഹം തന്റെ റൂമിന്റെ അപ്പുറമായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. അതിനാല്‍ തന്നെ അദ്ദേഹം എപ്പോഴും തന്റെ മുറിയില്‍ തന്നെയായിരുന്നു.

തന്റെ കുടുംബാംഗം തന്നെയായിരുന്നു. നല്ല വേഷങ്ങള്‍ ചെയ്യുമ്പോഴും അദ്ദേഹം പറയുമായിരുന്നു താന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്നവനാണ് എന്ന്. അതുപോലെ അദ്ദേഹം എപ്പോഴും ചിരിച്ചുകൊണ്ട് മാത്രമേ സംസാരിക്കുകയുള്ളൂ. ആരോടും ദേഷ്യപ്പെട്ടു കണ്ടിട്ടില്ല. താന്‍ ചോദിച്ചിട്ടുണ്ട് ചേട്ടന് ദേഷ്യം വരില്ലേ എന്ന്. അപ്പോള്‍ അദ്ദേഹം പറയും താന്‍ തന്നോട് തന്നെ ആ ദേഷ്യം കാട്ടുമെന്ന്. തികച്ചും ഒരു പാവം മനുഷ്യന്‍ ആയിരുന്നു എന്നാണ് സാജു നവോദയ പറയുന്നത്. ഇന്നു പുലര്‍ച്ചെ നാലിനാണ് കോട്ടയം പ്രദീപ് വിട വാങ്ങിയത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

 

Actor saju navodaya words about kottayam pradeep

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES