മലയാള സിനിമയിലെ തന്നെ വില്ലൻ കഥാപത്രങ്ങളിലൂടെ ഏറെ സുപരിചിതനായ താരമാണ് റിയാസ് ഖാന്‍. റിയാസ് ഖാന്‍ എന്നും വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയിരുന്നു. മലയാള സിനിമയില്‍ ഇന്നും ബോളിവുഡ് നടന്മാരെ പോലെ മസില്‍ ബോഡിയും ലുക്കുമൊക്കെയായി എത്തി കിടിലന്‍ വില്ലനായി നിറഞ്ഞ റിയാസ് ഖാന്‍ പിന്നീട് നായകനുമായി മാറുകയും ചെയ്തു. മലയാളികളുടെ മനസിലേക്ക് റിയാസ് ഖാന്‍ എന്ന പേര് പറയുമ്പോള്‍ തന്നെ ഓടിയെത്തുക ഒരു സിനിമയാണ് ബാലേട്ടന്‍. എന്നാല്‍ ഇപ്പോൾ താരം തനിക്ക് ലഭിച്ച അംഗീകാരങ്ങള്‍ക്ക് ക്രെഡിറ്റ് നല്‍കുന്നത് മോഹന്‍ലാലിനാണ്. ഒരു ചാനലിലെ പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു റിയാസ് ഖാന്‍ തുറന്ന് പറഞ്ഞത്.
അത്രയും നല്ലൊരു കഥാപാത്രമായിരുന്നു കിട്ടിയത്. പക്ഷെ ആ കഥാപാത്രം ഇത്രയും വലുതാകാന്‍ കാരണം മോഹന്‍ലാല്‍ എന്ന നടനാണ്. ഏതൊരു ഹീറോയും ആ കഥാപാത്രം ചെയ്യാന്‍ അംഗീകരിക്കില്ല. ബാലേട്ടന്‍ പല ഭാഷകളിലേയും, തെലുങ്കിലും തമിഴിലുമെല്ലാം, ഒരു ഹീറോയും ചെയ്യാന്‍ ഓക്കെയായിരുന്നില്ലെന്നും റിയാസ് പറയുന്നു. വില്ലന്‍ റൊമ്പ സൂപ്പര്‍, നമ്മുടെ ഇമേജ് പോകുമെന്ന് പറയും. പക്ഷെ ഇതൊന്നും നോക്കാതെ പുള്ളി ചെയ്തത് കൊണ്ടാണ് എനിക്ക് ഇത്രയും പേര് കിട്ടിയത്. ഇല്ലെങ്കില്‍ ലഭിക്കില്ലായിരുന്നുവെന്നും താരം പറയുന്നു.
ബാലേട്ടന്റെ സംവിധായകന്‍ വിഎം വിനുവായിരുന്നു. മോഹന്‍ലാലിനൊപ്പം ഹരിശ്രീ അശോകന്‍, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ദേവയാനി, ഇന്നസെന്റ്, കലാഭവന്‍ മണി തുടങ്ങിയ താരങ്ങളും എം മണി നിര്‍മ്മിച്ച ചിത്രത്തില്‍ അഭിനയിച്ചിരുന്നു. 2003 ല്‍ പുറത്തിറങ്ങിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയ സിനിമയായിരുന്നു. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ബാലേട്ടൻ.