മലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ അഞ്ചാം ഭാഗം. ചിത്രത്തിലെ ആര്‍ക്കുമറിയാത്ത ആ രഹസ്യം എന്താണെന്നാണ് ഇപ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. ദുരൂഹതകള്‍ ഇപ്പോൾ കുമിഞ്ഞുകൂടുന്നത് ഈ ചിത്രത്തിലെ വില്ലനെക്കുറിച്ചാണ്. ചുരുക്കം ചില ആളുകള്‍ക്കു മാത്രമേ നായകന്‍ മമ്മൂട്ടി, സംവിധായകന്‍ കെ. മധു, തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി എന്നിങ്ങനെ വില്ലന്‍ ആരെന്നറിയൂ. വില്ലന്‍ കഥാപാത്രം ചെയ്യുന്ന അഭിനേതാവിനോടുപോലും ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാകും ഈ രഹസ്യം വെളിപ്പെടുത്തുക.
എന്നാൽ ഇപ്പോൾ സിനിമയിലെ വില്ലന്‍ കഥാപാത്രത്തെക്കുറിച്ച് ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്ന രമേഷ് പിഷാരടിയാണ് കൂടുതല്‍ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. ഈ ‘സസ്‌പെന്‍സി’നെക്കുറിച്ചുള്ള താരത്തിന്റെ വെളിപ്പെടുത്തല്‍ കഥാകൃത്തും കഥാപാത്രവും എന്ന തലക്കെട്ടോടെ, മമ്മൂട്ടിയും എസ്.എന്‍. സ്വാമിയും നടന്നനീങ്ങുന്ന ചിത്രം പങ്കുവച്ചായിരുന്നു .
‘വിരലിലെണ്ണാവുന്നവര്‍ക്കു മാത്രമറിയാവുന്ന സസ്‌പെന്‍സ്. അഭിനേതാക്കള്‍ സ്വന്തം കഥാപാത്രത്തെയും മറ്റു കഥാപാത്രങ്ങളെയും സംശയിക്കുന്നു. പ്രൈം ലൊക്കേഷനില്‍ മൊബൈല്‍ ക്യാമറ അനുവദനീയമായിരുന്നില്ല. എന്തോ ചര്‍ച്ച ചെയ്യുവാന്‍ അവര്‍ ദൂരേക്ക് മാറിയപ്പോള്‍ ഒരു ക്ലിക്ക്.’- പിഷാരടിയുടെ വാക്കുകള്‍.
‘സിബിഐ 5: ദ് ബ്രെയ്ന്‍’ എന്നാണ് മലയാളം കണ്ട മികച്ച ത്രില്ലറുകളില്‍ ഒന്നായ ‘ഒരു സിബിഐ ഡയറിക്കുറിപ്പി’ന്റെ അഞ്ചാം ഭാഗത്തിന്റെ പേര് . ഒരു ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിനായി ഒരേ തിരക്കഥാകൃത്തും പ്രധാന നടനും സംവിധായകനും കൈകോര്‍ക്കുന്നു, ഈ ചിത്രത്തിന് അതും ആദ്യചിത്രമിറങ്ങി മുപ്പതു വര്‍ഷത്തിനു ശേഷം എന്ന പ്രത്യേകതയും സ്വന്തം.
1988 ലായിരുന്നു എസ്.എന്‍. സ്വാമി രചിച്ച് കെ. മധു സംവിധാനം ചെയ്ത ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ റിലീസ് ചെയ്തത്. ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നിവയാണ് ആദ്യചിത്രത്തിന്റെ തുടര്‍ച്ചയായി എത്തിയത്.