മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ യുവ താരമാണ് നടൻ പൃത്വി രാജ്. ഒരു നടൻ എന്നതിലുപരി പിന്നണിഗായകനും സിനിമാ നിർമ്മാതാവും സംവിധായകനുമാണ് താരം. എന്നാൽ ഇപ്പോൾ കിഴക്കേക്കോട്ടയിലെ ആകാശപ്പാത ഉദ്ഘാടന ചടങ്ങില്‍ ഏറ്റവുമധികം കയ്യടി നേടിയത് നടന്‍ പൃഥ്വിരാജായിരുന്നു. നാട്ടുകാര്‍ക്കായി മേല്‍പ്പാലത്തിലെ സെല്‍ഫി പോയിന്റ് തുറന്നു നല്‍കലായിരുന്നു പൃഥ്വിരാജിന്റെ കര്‍ത്തവ്യം.
ആര്‍ത്തിരമ്പിയ ജനക്കൂട്ടം ഇതിനായി തലസ്ഥാന മേയര്‍ ആര്യ രാജേന്ദ്രന്‍ ക്ഷണിച്ചതടക്കമുള്ള വാക്കുകള്‍ ഏറെ കയ്യടിയോടെയാണ് സ്വീകരിച്ചത്. എന്തിനാ നമ്മള്‍ വെയിറ്റ് ചെയ്യുന്നത് എന്നായിരുന്നു മേയര്‍ ആര്യ രാജേന്ദ്രന്‍ ആദ്യം ചോദിച്ചത്. അപ്പോള്‍ തന്നെ കരഘോഷമുയര്‍ന്നു.ഇതുപോലൊരു പബ്ലിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഒരുക്കിയ ഈ ഐഡിയേഷന്‍ ടീമിനാണ് ആദ്യമേ ഞാന്‍ അഭിനന്ദനം അറിയിക്കുന്നത്. ഞാന്‍ തിരുവനന്തപുരത്ത് ജനിച്ച് വളര്‍ന്ന്, സിനിമ കൊച്ചിയില്‍ സജീവമായപ്പോള്‍ അങ്ങോട്ട് താമസം മാറിയ ആളാണ്.
പക്ഷെ ഇന്നും തിരുവനന്തപുരത്ത് വരുമ്പോള്‍ ആണ് നമ്മുടെ, എന്റെ എന്നൊക്കെയുള്ള തോന്നല്‍ ഉണ്ടാകുന്നത്. സത്യത്തില്‍ എന്റെ മലയാളം ഇനങ്ങനെയല്ല. ഇപ്പോള്‍ കുറച്ച് ആലങ്കാരികമായി സംസാരിക്കുന്നു എന്ന് മാത്രം. ‘കാപ്പ’ എന്ന സിനിമയില്‍ എന്റെ ഭാഷയില്‍ ഞാന്‍ സംസാരിക്കുന്നുണ്ട്.
പിന്നെ ജീവിതത്തില്‍ ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ടാ എന്ന് വിളിച്ച് അഭിസംബോധന ചെയ്ത് ഒരു പരിപാടിക്ക് ക്ഷണിക്കുന്നത്. എന്തായാലും വന്നു കളയാമെന്ന് വിചാരിച്ചു. ഞാന്‍ ജനിച്ച നാട്ടില്‍ ഇത്തരമൊരു പബ്ലിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വരുന്നതില്‍ സന്തോഷം. ഇത്തരം പദ്ധതികള്‍ ആര്യക്കും ആര്യയുടെ ടീമിനും നടത്താന്‍ സാധിക്കട്ടെ’,