Latest News

ദീര്‍ഘനേരം ചെറിയ അളവില്‍ ഉമിനീര് ഇറക്കുന്നതില്‍ സംഭവിക്കുന്നതാണ് മരണം; ദുരൂഹത ഉണർത്തി നടൻ പ്രതാപ് പോത്തന്റെ അവസാന പോസ്റ്റുകൾ

Malayalilife
ദീര്‍ഘനേരം ചെറിയ അളവില്‍ ഉമിനീര് ഇറക്കുന്നതില്‍ സംഭവിക്കുന്നതാണ് മരണം; ദുരൂഹത ഉണർത്തി നടൻ പ്രതാപ് പോത്തന്റെ അവസാന പോസ്റ്റുകൾ

ലയാളി  പ്രേക്ഷകർ ഏറെ ഞെട്ടലോടെയാണ് നടൻ പ്രതാപ് പോത്തന്റെ വിയോഗ വാർത്ത കേട്ടിരുന്നത്. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അപ്രതീക്ഷിത മരണമാണ് സംഭവിച്ചത്. രാവിലെ വീട്ടുജോലിക്കാരൻ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ഇപ്പോൾ പ്രതാപ് പോത്തന്റെ അവസാന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ദുരൂഹത നിറഞ്ഞവ. മരണത്തിനു മണിക്കൂറുകള്‍ മുന്‍പ് അദ്ദേഹം ഇട്ട ഫേസ്ബുക് കുറിപ്പുകള്‍ ഏറെ ദുരൂഹത നിറഞ്ഞവയായിരുന്നു.

കലയിലും സിനിമയിലും വ്യക്തികള്‍ അവരുടെ നിലനില്‍പ്പ് ഉറപ്പിക്കാനുള്ള ശ്രമം ആണ് .മരണവും, നിലനില്‍പ്പും, മനുഷ്യജീവിതവുമാണ് പോസ്റ്റുകളില്‍ ഏറെയും. ദീര്‍ഘനേരം ചെറിയ അളവില്‍ ഉമിനീര് ഇറക്കുന്നതില്‍ സംഭവിക്കുന്നതാണ് മരണം എന്നാണ് മറ്റൊരു പോസ്റ്റില്‍ പറഞ്ഞത്.

ഒരു ഇന്ത്യൻ ചലച്ചിത്രനടനും സംവിധായകനും രചയിതാവും നിർമ്മാതാവുമാണ് പ്രതാപ്. കെ പോത്തൻ. മലയാളം,തമിഴ്,കന്നട,തെലുഗു, ഹിന്ദി എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഋതുഭേദം, ഡെയ്‌സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ, വെറ്റ്രിവിഴ, ലക്കിമാൻ തുടങ്ങിയ ചിത്രങ്ങളും അടക്കം ഏകദേശം മുപ്പതോളം ചിത്രങ്ങൾ പ്രതാപ് പോത്തൻ സംവിധാനം ചെയ്തു.

Actor prathap pothan post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES