നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം ദ്രുതഗതിയിൽ പുരോഗമിച്ചു വരുകയാണ്. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ ആരോപണത്തിന് പിന്നാലെ ആണ് കേസ് വീണ്ടും സജീവമായി മാറിയത്. എന്നാൽ ഇപ്പോള്‍ നടന്‍ പ്രകാശ് ബാരെ കേസില്‍ ദിലീപ് ജുഡീഷ്യറിയോടും മാധ്യമങ്ങളോടും പോലീസുനോടുമെല്ലാം യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പറയുന്നു. ദിലീപ് സ്വന്തം സഹപ്രവര്‍ത്തകരെ പോലും കൂച്ച് വിലങ്ങിട്ടിരിക്കുകയാണ്. എ എം എം എ പോലും അനങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് ഉള്ളതെന്നും ഒരു മാധ്യമ ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.
പ്രകാശ് ബാരെയുടെ വാക്കുകള്‍,
ദിലീപിന്റെ ഇമേജ് ആണ് നടന്റെ അസറ്റ്. ദിലീപും ദിലീപിനെതിരായിട്ടവള്ളരും തമ്മിലുള്ള യുദ്ധമാണ് ഇപ്പോള്‍ നടക്കുന്നത് എന്ന തരത്തിലുള്ള വാദങ്ങളാണ് ഇപ്പോള്‍ പോയിക്കോണ്ടിരിക്കുന്നത്. ഇവിടെ എല്ലാവരും മറന്ന് പോകുന്നത് ദിലീപിന്റെ കൂടെ നിരവധി സിനിമകളില്‍ വേഷമിട്ട , നടന്റെ ഒരു സുഹൃത്തായിരുന്ന ഒരു നടിയാണ് ആക്രമിക്കപ്പെട്ടത്. നടി ആക്രമിക്കപ്പട്ട സംഭവത്തിന് പിന്നാലെ താരസംഘടനയായ എ എം എം എ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ദിലീപ് സംസാരിക്കുന്ന വീഡിയോകള്‍ ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നുണ്ട്. അതില്‍ ദിലീപ് പറയുന്നത് വലിയൊരു തെറ്റായ കാര്യമാണ് നടന്നതെന്നും പോലീസിനെ പുകഴ്ത്തിയുമാണ് അദ്ദേഹം സംസാരിക്കുന്നത്.
ശരിക്കും ദിലീപ് നിരപരാധി ആണെങ്കില്‍ കേസില്‍ യാതൊരു ബന്ധവുമില്ലേങ്കില്‍ അദ്ദേഹത്തിന് നേരിട്ട് പോയി പെണ്‍കുട്ടിയോട് സംസാരിച്ച് തീര്‍ക്കാവുന്ന പ്രശ്‌നമേയുള്ളൂ. പക്ഷേ ഇവിടെ സംഭവിക്കുന്നത് ആ കുട്ടിക്ക് നീതി ലഭിക്കുന്നതിനെതിരായാണ് ദിലീപ് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. സിസ്റ്റത്തിലെ സംവിധാനങ്ങളായ മാധ്യമങ്ങളോടും പോലീസിനോടും ജുഡീഷ്യറിയോടും ഉള്‍പ്പെടെ അദ്ദേഹം യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ദിലീപ് സ്വന്തം സഹപ്രവര്‍ത്തകരെ പോലും കൂച്ച് വിലങ്ങിട്ടിരിക്കുകയാണ്. എ എം എം എ പോലും അനങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് ഉള്ളത്. ഇതൊക്കെ ചെയ്യാന്‍ സാധിക്കുന്നൊരു ചാലക ശക്തിയാണ് ദിലീപ്. അക്കാര്യങ്ങള്‍ കാണാതിരുന്നുകൂട. പോലീസിനെ വിശ്വസിക്കാന്‍ സാധിക്കില്ലെന്നാണ് ദിലീപിന്റെ നിലപാട്.
സാക്ഷികളെ വിശ്വസിക്കാന്‍ പറ്റില്ല, അവരെ കുറിച്ച് മോശമായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ചില സംഘത്തെ ഉണ്ടാക്കുക, സാക്ഷികളെ മൊഴിമാറ്റാന്‍ പണം നല്‍കുക, ഇതൊക്കെയാണ് ചെയ്യുന്നത്. സാക്ഷിയെ സ്വാധീനിക്കാന്‍ ദിലീപ് എത്തരത്തിലാണ് ശ്രമിച്ചതെന്ന് തനിക്ക് വ്യക്തിപരമായി അറിയാം. ദിലീപിന്റെ ഫോണില്‍ നിന്ന് ടെക്‌നോളജിയുടെ സഹായം ഉപയോഗിച്ച് ഫോണ്‍ എന്തിനൊക്കെ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നതിന്റെ ശരിയായ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ സാധിക്കും. അതില്‍ 1 ശതമാനമെങ്കിലും തെളിവുകള്‍ കണ്ടെടുക്കാന്‍ സാധിച്ചാല്‍ ഇരയ്‌ക്കൊപ്പമാണെന്ന് പറയുകയും ദിലീപിനെ വെള്ളപൂശകയും ചെയ്യുന്നവര്‍ മനസിലാക്കണം അവര്‍ക്ക് ഏത് രീതിയിലൊക്കെ പണി കിട്ടിയിട്ടുണ്ടെന്ന്. ചാനലില്‍ വന്ന് ദിലീപിന് വേണ്ടി സംസാരിക്കുന്നവരൊക്കെ ദിവസം കഴിയുന്തോറും വിക്ടിംസ് ആയി മാറിക്കൊണ്ടിരിക്കുകയാണ്.