ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയത് മുതല്‍ വലിയ ചര്‍ച്ചയായ ചിത്രമായിരുന്നു ഇന്ദ്രജിത്ത് നായകനായെത്തുന്ന 'ഞാന്‍ കണ്ടതാ സാറേ'. നവാഗതനായ വരുണ്‍ ജി. പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഹൈലൈന്‍ പിക്ച്ചേഴ്സ്ഇന്‍ അസ്സോസ്റ്റി യേഷന്‍ വിത്ത് ലെമണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈനും പ്രശസ്ത സംവിധായകന്‍ ദീപു കരുണാകരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ രസകരമായ പ്രോമോ ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു. നവംബര്‍ 22 ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഒരു ക്രൈം കോമഡി ചിത്രമായിരിക്കും 'ഞാന്‍ കണ്ടതാ സാറേ' എന്നാണ് ടീസര്‍ വ്യക്തമാക്കുന്നത്. ഒരു കുറ്റകൃത്യത്തിന്റെ പ്രധാന സാക്ഷിയാകുന്ന ഇന്ദ്രജിത്തുമായി ചുറ്റിപറ്റി നടക്കുന്ന കേസന്വേഷണമാണ് ചിത്രം പറയുന്നത്. ഇന്ദ്രജിത്തിനൊപ്പം ബൈജു സന്തോഷ്, അനൂപ് മേനോന്‍, മറീന മൈക്കിള്‍, സാബുമോന്‍, സുധീര്‍ കരമന, അലന്‍സിയര്‍, മല്ലിക സുകുമാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ എത്തുന്നുണ്ട്.
ചിത്രത്തിന്റെ രചന അരുണ്‍ കരിമുട്ടാണ്. പ്രശാന്ത് കൃഷ്ണ ഛായാഗ്രണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ എം എസ് അയ്യപ്പന്‍ നായരാണ്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് രാഹുല്‍ രാജാണ്. കലാസംവിധാനം സാബുറാം, മേക്കപ്പ് പ്രദീപ് വിതുര, കോസ്റ്റ്യും ഡിസൈന്‍ അസീസ് പാലക്കാട്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ സഞ്ജു അമ്പാടി, ഫിനാന്‍സ് കണ്‍ടോളര്‍ സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷന്‍ മാനേജര്‍ കുര്യന്‍ ജോസഫ്, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ് ഹരി കാട്ടാക്കട, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മുരുകന്‍.എസ്