നടൻ ജഗദീഷിന്റെ ഭാര്യ ഡോക്ടർ രമയുടെ വേർപാട് ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഫോറൻസിക് വിഭാഗം മേധാവി കൂടിയായിരുന്നു അന്തരിച്ച രമ. ഫോറൻസിക് രംഗത്ത് കേരളത്തിലെ പ്രമാദമായ പല കേസുകളിലും രമ നടത്തിയിട്ടുള്ള കണ്ടെത്തലുകൾ നിർണായകമായിരുന്നു.
എന്നാൽ ഇപ്പോൾ ഡോക്ടർ രമയുടെ വിയോഗത്തിൽ വികാരനിർഭരമായി പ്രതികരിച്ച് നടൻ മുകേഷ്. സിനിമയിലുള്ള എല്ലാവർക്കും എപ്പോഴും ആശ്രയിക്കാൻ കഴിയുന്ന ഡോക്ടറും സുഹൃത്തുമൊക്കെയായിരുന്നു ഡോക്ടർ രമ. രോഗബാധിതയായിരുന്നെങ്കിലും ഇത്ര പെട്ടെന്നൊരു വിയോഗം പ്രതീക്ഷിച്ചിരുന്നില്ലെന്നും മുകേഷ് പറഞ്ഞു. നേരിട്ടും അല്ലാതെയും സിനിമയിലെ സുഹൃത്തുക്കൾക്ക് ചികിത്സയും ഉപദേശവും നൽകിയിരുന്നു. ഡോക്ടർ രമ രോഗബാധിതയായിരുന്നെങ്കിലും ഇത്രയും പെട്ടെന്ന് ഒരു വിയോഗം പ്രതീക്ഷിച്ചിരുന്നില്ല.ഡോക്ടർ രമയുടെ വേർപാട് തന്നെയും ഏറെ ദുഃഖിതനാക്കുന്നു.
രോഗം ചികിൽസിച്ചു ഭേദമാക്കാൻ കഴിയില്ല എന്നൊക്കെ ജഗദീഷ് പറയുമായിരുന്നു. എങ്കിലും കുറേക്കാലം കൂടി ജീവിക്കും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. ജഗദീഷിന്റെ സുഹൃത്തുക്കൾക്കെല്ലാം വളരെ സഹായവും ആശ്വാസവുമായി നിന്ന ഒരു ഡോക്ടർ ആയിരുന്നു. വളരെയധികം സങ്കടമുണ്ട്. കുടുംബത്തിന് ഈ വേർപാട് സഹിക്കാനുള്ള കഴിവുണ്ടാകട്ടെ.