ബി ഉണ്ണിക്കൃഷ്ണന്ന്റെ സംവിധാനത്തിൽ നടൻ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം ആറാട്ട് ഫെബ്രുവരി പത്തിന് റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. എന്നാൽ ഇപ്പോൾ ഈ ചിത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് മലയത്തിന്റെ പ്രിയ താരം മോഹന്‍ലാല്‍. പൂര്‍ണമായും ഒരു മാസ്സ് സിനിമ എന്ന് പറഞ്ഞു കൊണ്ട് തന്നെ തിയേറ്ററിലേക്ക് കൊണ്ട് വരാന്‍ സാധിക്കുന്ന സിനിമയാണ് ആറാട്ട് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.
എന്നാല്‍ എല്ലാ ചിത്രങ്ങളും അങ്ങനെ മാത്രം ചെയ്യാന്‍ കഴിയില്ല എന്നും, വ്യത്യസ്ത തരത്തിലുള്ള ചിത്രങ്ങള്‍ ചെയ്യാന്‍ ആണ് താന്‍ ആഗ്രഹിക്കുന്നത് എന്നും മോഹന്‍ലാല്‍ പറയുന്നു. ദൃശ്യം 2 ഒരു ഫാമിലി ത്രില്ലര്‍ ആയിരുന്നു എങ്കില്‍, മരക്കാര്‍ ഒരു ചരിത്ര പശ്ചാത്തലത്തില്‍ ഉള്ള ചിത്രമായിരുന്നു എന്നും, ഇനി വരാന്‍ പോകുന്ന ബ്രോ ഡാഡി, 12 ത് മാന്‍, മോണ്‍സ്റ്റര്‍, റാം എന്നീ ചിത്രങ്ങള്‍ എല്ലാം തന്നെ യഥാക്രമം കോമഡി, ത്രില്ലര്‍, ആക്ഷന്‍ അങ്ങനെ വ്യത്യസ്ത വിഭാഗങ്ങളില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
ഉദയ കൃഷ്ണയാണ് ആറാട്ട് രചിച്ചത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ പതിനെട്ട് കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി ഒരു വലിയ താരനിര തന്നെ തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശ്രദ്ധ ശ്രീനാഥ് നായികാ വേഷത്തിലെത്തുന്ന ഈ ചിത്രത്തില്‍ അണിനിരക്കുന്നു.