മലയാള സിനിമയുടെ രാജാവാണ് നടൻ മോഹൻലാൽ.നിമിഷാർഥം കൊണ്ട് തന്നെ ശൗര്യമേറിയ കാളക്കൂറ്റനായും ലാസ്യഭാവമുള്ള മാൻകിടാവായും വേഷപ്പകർച്ച സാധ്യമാകുന്ന അഭിനയത്തിന്‍റെ ഒടിവിദ്യക്കാരനാണ് മലയാളത്തിൻെറ താരരാജാവായ നടൻ മോഹൻലാൽ. വിസ്മയാഭിനയത്തിന്‍റെ 'ലാലിത്ത'ത്തെ ലാളിത്യം കൊണ്ട് നെഞ്ചിലേറ്റയ മലയാളിക്ക് എന്നുമെന്നും പ്രിയങ്കരനാണ് ലാലേട്ടൻ. അദ്ദേഹം പ്രായത്തിൽ മുതിർന്നവർക്ക് പോലും ലാലേട്ടനാകുന്നത് തിരശ്ശീലയില്‍ പകര്‍ന്നാടിയ കഥാപാത്രങ്ങളുടെ അഭിനയ പൂർണത കൊണ്ട് മാത്രമല്ല, പകരം ചിരിയിലും സംസാരത്തിലും എന്തിന് ഒരു നോട്ടം കൊണ്ടുപോലും ഹൃദയത്തോട് അടുത്തു നിൽക്കുന്നയാൾ എന്ന വിശ്വാസമുണ്ടാക്കി നേടിയെടുത്തതാണ് ആ വിളിപ്പേര്. എന്നാൽ ഇപ്പോൾ താരത്തിന്റെ ഒരു വർക്ക് ഔട്ട് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
മോഹന്‍ലാല്‍ ജിമ്മില്‍ നിന്നുമുള്ള വർക്ക് ഔട്ട് വീഡിയോ നേരത്തെയും പങ്കുവെച്ചിരുന്നു. കുറച്ച് തന്റെ വ്യക്തി ജീവിതത്തിലെ നിമിഷങ്ങള്‍ താരം വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയകളിലൂടെ പ്രേക്ഷകര്‍ക്കായി സജീവമായി പങ്കുവെയ്ക്കാന്‍ തുടങ്ങിയിട്ട്. 6.4 മില്യണ്‍ ഫോളോവേഴ്‌സാണ് മോഹന്‍ലാലിന് ഫേസ്ബുക്കില്‍ മാത്രം ഉള്ളത്. പലരും കമന്റ് ചെയ്തുകൊണ്ട് താരം സംവിധാനം ചെയ്യുന്ന ബറോസിന്റെ മുന്നൊരുക്കമാണോ ഈ വ്യായാമ വീഡിയോ എന്ന് ചോദിക്കുകയും ചെയ്തിട്ടുണ്ട്.
മോഹന്‍ലാല്‍ മലയാളത്തില്‍ നിലവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് മുന്നേറികൊണ്ടിരിക്കുന്നത്. അടുത്തിടെയായിരുന്നു ആരാധകര്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ദൃശ്യം 2 റിലീസ് ആയത്. ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന സിനിമയില്‍ ആദ്യ ഭാഗത്തി്ല്‍ അഭിനയിച്ച താരങ്ങളെല്ലാം വീണ്ടും രണ്ടാം ഭാഗത്തിൽ എത്തിയിരുന്നു. കൂടാതെ ചില പുതുമുഖങ്ങളും അതിൽ ഉൾപ്പെട്ടിരുന്നു.