Latest News

ഹൃദയം കൊണ്ട് ഞാന്‍ ഡബ്ബ് ചെയ്ത സിനിമ 'മേജര്‍'; സന്തോഷം പങ്കുവച്ച് നടൻ മനോജ്

Malayalilife
ഹൃദയം കൊണ്ട് ഞാന്‍ ഡബ്ബ് ചെയ്ത സിനിമ 'മേജര്‍'; സന്തോഷം പങ്കുവച്ച് നടൻ മനോജ്

മലയാളി  പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് മനോജ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. താരം അഭിനയ മേഖലയിൽ സജീവമായിട്ട് വർഷങ്ങൾ ഏറെ പിന്നിട്ട് കഴിഞ്ഞു. എന്നാൽ ഇപ്പോൾ താരം വലിയൊരു സന്തോഷം പങ്കുവച്ചിരിക്കുകയാണ്. ഭാരതത്തിനായി ധീര രക്തസാക്ഷിത്വം വഹിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറഞ്ഞ 'മേജര്‍' എന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ പ്രകാശ് രാജിന് ഡബ്ബ് ചെയ്തത് മനോജാണ്. അതിന്റെ സന്തോഷമാണ് മനോജ് ഇപ്പോൾ ആരാധകരുമായി  പങ്കുവച്ചത്.

കുറിപ്പ് വായിക്കാം

"ഹൃദയം കൊണ്ട് ഞാന്‍ ഡബ്ബ് ചെയ്ത സിനിമ 'മേജര്‍'..

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ എന്ന ഇന്ത്യയുടെ ധീരപുത്രന്‍. കേരളത്തിന്റെ സ്വന്തം പുത്രന്‍.. രാജ്യത്തിന് വേണ്ടി .. നമുക്ക് വേണ്ടി ശത്രുക്കളോട് ഏറ്റുമുട്ടി വീരമൃത്യു അടഞ്ഞ ആ ധീര ജവാന്റെ കഥയാണ് 'മേജര്‍'. ഈ ചിത്രത്തിന്റെ മലയാളം പതിപ്പില്‍ സന്ദീപിന്റെ അച്ഛനായി വരുന്ന അതുല്യപ്രതിഭ പ്രകാശ് രാജ് സാറിന് ശബ്ദം കൊടുക്കുവാന്‍ കഴിഞ്ഞത് എന്റെ ഡബ്ബിംഗ് ജീവതത്തിലെ അസുലഭാഗ്യമായി കരുതുന്നു.

എന്റെ കഴിവിന്റെ പരമാവധി ആ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. തീയ്യറ്ററില്‍ കാണാത്തവരുണ്ടെങ്കില്‍, ഇപ്പോള്‍ അത് നെറ്റ്ഫ്‌ലിക്‌സില്‍ ലഭ്യമാണ്.. കാണണം ഈ ചിത്രം.. ഒരോ ഭാരതീയനും ഈ ചിത്രം കാണണം. അത്രയ്ക്ക് നല്ലതാണ് ഈ മൂവി.. ഇതിലെ ഒരു രംഗം ഞാന്‍ നിങ്ങള്‍ക്കായ് ഇടുന്നു. വിലയേറിയ നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കായ് ...

ജയ്ഹിന്ദ്.. ദൈവത്തിന് നന്ദി. നിങ്ങള്‍ക്കേവര്‍ക്കും നന്ദി.. സ്‌നേഹപൂര്‍വ്വം നിങ്ങളുടെ മനോജ്.."

Actor manoj words about major movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES