Latest News

ഉള്ളത് കൊണ്ട് ഒരുമയോടെ ഒരു വർഷം; ഒന്നാം വിവാഹ വാർഷികം ആഘോഷമാക്കി നടൻ മണികണ്ഠൻ ആചാരി

Malayalilife
ഉള്ളത് കൊണ്ട്  ഒരുമയോടെ ഒരു വർഷം; ഒന്നാം വിവാഹ വാർഷികം ആഘോഷമാക്കി നടൻ മണികണ്ഠൻ ആചാരി

മ്മട്ടിപ്പാടം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ നടനാണ് മണികണ്ഠന്‍ ആചാരി. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ ചെറുതും വലുതുമായ ചിത്രങ്ങളില്‍ താരം തിളങ്ങി. പേട്ടയിലൂടെ തമിഴിലും മണികണ്ഠനെത്തി. സിനിമാപാരമ്പര്യം ഒന്നും അവകാശപ്പെടാനില്ലാത്ത സാധാരണകുടുംബത്തില്‍ നിന്നും സിനിമയിലെത്തി കഴിവ് തെളിയിച്ച മണികണ്ഠന്‍ തന്റെ വിവാഹ വാർഷികമായ ദിനമായ ഇന്ന് പങ്കുവച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

താനും അഞ്ജലിയും ഒന്നായിട്ട് ഒരു വര്ഷം ആയെന്ന് പറയുകയാണ് ഇപ്പോൾ നടൻ  മണികണ്ഠൻ.  ഉള്ളത്കൊണ്ട് ഒരുമയോടെ ഒരു വർഷം എന്ന ക്യാപ്‌ഷൻ ആണ് മണികണ്ഠൻ പങ്കിട്ടത്.ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട്  നിരവധി ആരാധകരും സുഹൃത്തുക്കളും ആണ്  രംഗത്ത് വരുന്നത്.  താൻ ഒരു ആൺകുഞ്ഞിന്റെ അച്ഛനായ വിവരം അടുത്തിടെയാണ് ആരാധകരെ അറിയ്ച്ചത്. നമസ്കാരം, എനിക്ക് കുഞ്ഞു പിറന്നിരിക്കുന്നു. ഞാൻ അച്ഛനായ വിവരം സന്തോഷത്തോടെ അറിയിച്ചു കൊള്ളട്ടെ. നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തിയതിന് നന്ദി പറയുന്നില്ല, നന്ദിയോടെ ജീവിച്ചു കൊള്ളാം എന്നാണ്  മകൻ ജനിച്ച സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

 വിവാഹാവശ്യത്തിനായി നീക്കിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലോക്ക് ഡൗൺ ചട്ടങ്ങൾ അനുസരിച്ച് വിവാഹിതനായ താരം കൈമാറിയിരുന്നു.  ത്യപ്പൂണിത്തുറ ക്ഷേത്രത്തിൽവെച്ചായിരുന്നു മരട് സ്വദേശിനിയായ അഞ്ജലിയുടെ കഴുത്തിൽ മണികണ്ഠൻ ആചാരി  താലി ചാർത്തിയത്. അതോടൊപ്പം തന്നെ താരം സ്വന്തമായി ഒരു വീട് വച്ചതും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

Actor manikandan achari first wedding anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES