Latest News

അന്നക്കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും വിവാഹം ചെയ്തു; തന്റെത് ദിവ്യ പ്രണയമായിരുന്നു; ഭയങ്കര ദൈവീക സ്നേഹമാണ്; വൈറലായി മാള അരവിന്ദന്റെ വാക്കുകൾ

Malayalilife
 അന്നക്കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും വിവാഹം ചെയ്തു; തന്റെത്  ദിവ്യ പ്രണയമായിരുന്നു;   ഭയങ്കര ദൈവീക സ്നേഹമാണ്; വൈറലായി    മാള അരവിന്ദന്റെ വാക്കുകൾ

ലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ ഒരു കലാകാരൻ ആയിരുന്നു നടൻ  മാള അരവിന്ദന്‍. ചെറിയ പ്രായത്തില്‍ തന്നെ  നാടകത്തില്‍ നിന്നും സിനിമയില്‍ എത്തി. ഹാസ്യ കഥാപാത്രങ്ങളിലൂടെ താരത്തിന് തിളങ്ങാൻ സാധിക്കുകയും ചെയ്തു. മാള അരവിന്ദന്‍ വിടപറയുന്നത്  2015 ജനുവരിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു. എന്നാൽ ഇപ്പോൾ തന്റെ വിപ്ലവകരമായ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍  താരം തുറന്ന് പറഞ്ഞിട്ടുണ്ട്. താരം അന്ന് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായി മാറുന്നത്.

അന്ന് ദിവ്യ പ്രണയമായിരുന്നു. ഭയങ്കര ദൈവീക സ്നേഹമാണ്. ഒറ്റ നോട്ടത്തിലൂടെ തന്നെയായിരുന്നു. അന്ന് പ്രണയമല്ല ഇഷ്ടമാണ്. അന്ന് ഫോണ്‍ ഇല്ലാത്തത് കൊണ്ട് കത്തിലൂടെയായിരുന്നു. മൂന്നാലഞ്ച് വര്‍ഷം പ്രണയലേഖനങ്ങള്‍ കൊടുത്തതിന് ശേഷം പോയി വിവാഹം രജിസ്റ്റര്‍ ചെയ്തു. അന്നക്കുട്ടിയുടെ വീട്ടുകാര്‍ ആദ്യം സമ്മതിച്ചിരുന്നില്ല. അവള്‍ ക്രിസ്ത്യനും ഞാന്‍ ഹിന്ദുവും ആയിരുന്നു. ആദ്യമങ്ങനെ പിണക്കം ഉണ്ടായിരുന്നെങ്കിലും പിന്നെ എല്ലാം ശരിയായി. ഇപ്പോള്‍ അങ്ങനത്തെ പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് പറയുന്നത്. 

1971 ലാണ്. അന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ വളച്ചെടുത്ത് കല്യാണം കഴിച്ച ആള്‍ കൈയ്യടി അര്‍ഹിക്കുന്നുണ്ടെന്നാണ് അവതാരകന്‍ പറഞ്ഞത്. അഭിനയിക്കാന്‍ പോവുന്നതിനെ പറ്റി ഭാര്യയുടെ അഭിപ്രായത്തെ കുറിച്ചും ചോദ്യം വന്നിരുന്നു. ജീവിക്കണ്ടേ, അതിനെ പറ്റി അഭിപ്രായം പറഞ്ഞിട്ട് എന്താ കാര്യം. പട്ടിണി ഇരിക്കേണ്ടി വരും. നാടകത്തില്‍ ആയിരുന്നപ്പോള്‍ ഒത്തിരി പട്ടിണി കിടന്നിരുന്നിട്ടുണ്ട്. ആരെങ്കിലും പേര് ചോദിക്കുമ്‌ബോള്‍ അന്നക്കുട്ടി എന്ന് പറയും. ങ്ങേ അന്നക്കുട്ടിയോ എന്നാവും അടുത്ത ചോദ്യം. അതോടെ ഗീത എന്ന പേരാക്കി. ആ പേര് എനിക്ക് പണ്ടേ ഇഷ്ടമാണ്. അങ്ങനെ ആ പേരങ്ങ് ഇട്ടു. അതിലെന്താണ് കുഴപ്പമെന്നും നടന്‍ ചോദിക്കുന്നു.

അന്നക്കുട്ടിയുമായിട്ട് തന്റെ ആദ്യ പ്രണയമായിരുന്നു. കുറേ പേരെ പഞ്ചാര അടിച്ചിട്ടുണ്ട്. സ്നേഹം എന്ന് പറഞ്ഞാല്‍ അന്നും ഇന്നും അത് ഗീതയോട് മാത്രമാണ്. മരിക്കുന്നത് വരെയും അങ്ങനെ ആയിരിക്കും. അതേ സമയം അന്നക്കുട്ടിയാണ് ഭാഗ്യം കൊണ്ട് വന്നത്. അവരെ കെട്ടിയതിന് ശേഷമാണ് സിനിമയില്‍ സജീവമായത്. പിന്നീട് തിരിഞ്ഞ് നോക്കേണ്ടതായി വന്നിട്ടില്ല. ഇത് പലരും പറയാറുണ്ട്. പക്ഷേ ഞാനങ്ങനെ വിളിച്ച് കൂവണ്ടല്ലോ എന്ന് വിചാരിച്ചിരുന്നതാണ് എന്നും മാള അരവിന്ദന്‍ പറയുന്നു.

Actor malaaravind old interview goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES