Latest News

മമ്മൂട്ടി മോഹന്‍ലാല്‍ ഉള്‍പ്പടെയുളള താരങ്ങളെ ഒരുപോലെ കൊണ്ട്‌പോകാന്‍ കഴിഞ്ഞത് ജോഷി സാറിന്റെ മിടുക്കാണ്; തുറന്ന് പറഞ്ഞ് സംവിധായകൻ മധുപാല്‍

Malayalilife
മമ്മൂട്ടി മോഹന്‍ലാല്‍ ഉള്‍പ്പടെയുളള താരങ്ങളെ ഒരുപോലെ കൊണ്ട്‌പോകാന്‍ കഴിഞ്ഞത് ജോഷി സാറിന്റെ മിടുക്കാണ്; തുറന്ന് പറഞ്ഞ് സംവിധായകൻ  മധുപാല്‍

ലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളിൽ ഒന്നാണ് ട്വന്‌റി 20.  താരസംഘടനയിലെ നിരവധി പേരാണ് അമ്മ അസോസിയേഷന്‍ നിര്‍മ്മിച്ച സിനിമയില്‍ അഭിനയിച്ചത്. ഇന്നും പ്രേക്ഷക മനസുകളില്‍  മള്‍ട്ടിസ്റ്റാര്‍ ചിത്രം നിന്നും മായാതെ നില്‍ക്കുന്ന സിനിമയാണ്. എന്നാൽ ഇപ്പോൾ ന്‌റി 20 സംവിധാനം ചെയ്ത സംവിധായകന്‍ ജോഷിയുടെ മിടുക്കിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ മധുപാല്‍.

'അമ്മയുടെ പ്രോജക്ടാണ്. അതില്‍ ഒരു പ്രാധാന്യമുളള ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് വളരെ സന്തോഷം. കാരണം അതില്‍ അഭിനയിക്കാന്‍ കഴിയാതെ പോയവരും ഉണ്ടായിരുന്നു', മധുപാല്‍ പറയുന്നു. കാരണം പലര്‍ക്കും അതില്‍ ചെയ്യാന്‍ പറ്റാതെ പോയി. എനിക്ക് വലിയ സന്തോഷം തോന്നിയ സിനിമയാണ് ട്വന്റി 20.

'മലയാളത്തിലെ മിക്ക താരങ്ങളും അഭിനയിച്ച ചിത്രമാണ്. പാട്ട് സീനുകളില്‍ വരെ താരങ്ങളെല്ലാം വന്ന് പോയി. ജോഷി സാറിന്‌റെ മിടുക്ക് തന്നെയാണ് ട്വിന്‌റി 20യില്‍ പ്രകടമാവുന്നത്. ഇത്രയും ആക്ടേഴ്‌സിനെ വെച്ചുകൊണ്ട് ഒരാള്ക്ക് പോലും വലിപ്പ ചെറുപ്പങ്ങളുടെ ഏറ്റക്കുറിച്ചില്‍ ഇല്ലാതെ എറ്റവും രസകരമായിട്ട് ഓരോ ആക്ടേഴ്‌സിനും അവരുടെതായ പ്രാധാന്യം നിലനിര്‍ത്തികൊണ്ടുപോവുന്ന ഒരു ഫ്രെയിമിങ് ആയിരുന്നു ചിത്രത്തില്‍'.

'അവിടെയാണ് ഒരു ഡയറക്ടറുടെ മിടുക്ക് എന്ന് പറയുന്ന സാധനമുളളത്. കാരണം ഒരു സീനില്‍ വരുന്നത് മുഴുവനും വെര്‍സറ്റൈല്‍ ആക്ടേഴ്‌സാണ്. അപ്പോ അവരുടെ ഇമോഷന്‍സ്, റിയാക്ഷന്‍സ്, അവരുടെ ഡയലോഗ് പ്രസന്റേഷനില്‍ വരുന്ന കാര്യങ്ങള് ഇങ്ങനെയുളള സൂക്ഷ്മമായ ഡിറ്റൈയില്‍സ് ശ്രദ്ധിച്ചുകൊണ്ടാണ് ജോഷി സാറ് ആ സിനിമ ചെയ്യുന്നത്. അപ്പോ ഒരാള്‍ക്ക് കൂടി, ഒരാള്‍ക്ക് കുറഞ്ഞു എന്നുളള എലമെന്‌റസ് അവിടെ ഇല്ല'.

'മലയാള സിനിമയിലെ രണ്ട് പില്ലേര്‍സ് ആയ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വെച്ചുളള ഇന്റര്‍വെല്‍ പഞ്ചാക്കെ വളരെ കൃത്യമായിട്ട് കാണാം. കാണണമെന്ന് പറയുന്ന ആ ഒരു പോഷനൊക്കെ ഉണ്ടാക്കിയെടുക്കുന്നത്, ശരിക്കും ലോകത്ത് ഇങ്ങനെയൊരു സിനിമ മറ്റൊരിടത്ത് എടുക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അങ്ങനെയൊരു ഫിലിം മേക്കറിനെ ഇതിനൊക്കെ സാധിക്കൂ'.

'ഇങ്ങനെയൊരു ഗ്രാഫുണ്ടാക്കിയത് എങ്ങനെയാണെന്ന് അല്‍ഭുതത്തോടെ കണ്ടിട്ടുളള ആളാണ് ഞാന്‍. ആ മനുഷ്യന്‍ നല്ല പോലെ ആലോചിച്ച് ചെയ്ത ചിത്രമായിരുന്നു ട്വന്റി 20. സിനിമകള്‍ ധാരാളമായി കാണാറുളള സംവിധായകനാണ് ജോഷി സാറ്‌. മറ്റുളള ആളുകളുടെ സിനിമകളും കാണാറുണ്ട്', മധുപാല്‍ പറഞ്ഞു. 

Actor madhupal words about twenty 20 movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES