Latest News

കല്യാണി വളരെ ക്യൂട്ട് കാറ്റാണ്; കല്യാണിക്കൊപ്പം അഭിനയിച്ച ശേഷം പ്രിയ​ദർശൻ വിളിച്ച് പരാതി പറയുകയായിരുന്നു: ലാലു അലക്സ്

Malayalilife
കല്യാണി വളരെ ക്യൂട്ട് കാറ്റാണ്; കല്യാണിക്കൊപ്പം അഭിനയിച്ച ശേഷം പ്രിയ​ദർശൻ വിളിച്ച് പരാതി പറയുകയായിരുന്നു: ലാലു അലക്സ്

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടൻ ലാലു അലക്സ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവവുമാണ്. എന്നാൽ ഇപ്പോൾ കല്യാണി പ്രിയദർശനൊപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കുവെച്ചിരിക്കുകയാണ് ലാലു അലക്സ്. 

'ഞാൻ ആദ്യം കല്യാണി പ്രിയദർശനൊപ്പം അഭിനയിച്ച സിനിമ വരനെ ആവശ്യമുണ്ട് ആയിരുന്നു. ശോഭനയുടെ മകളായിട്ടാണ് കല്യാണി അഭിനയിച്ചത്. പ്രിയദർശനെ ഞാൻ പ്രിയൻ എന്നാണ് വിളിക്കുന്നത്. പരിചയപ്പെട്ടപ്പോൾ മുതൽ‌ അങ്ങനൊരു ബന്ധമാണ് പ്രിയനുമായിള്ളത്. കല്യാണി വളരെ ക്യൂട്ട് കാറ്റാണ്. എപ്പോഴും ചിരിച്ച് കളിച്ച് നടക്കുന്ന കുട്ടിയാണ്. വരനെ ആവശ്യമുണ്ട് ഷൂട്ടിങ് കഴിഞ്ഞ ശേഷം ഒരു ദിവസം പ്രിയൻ എന്നെ വിളിച്ചു. എന്നിട്ട് എന്നോട് പരാതി പറയുകയായിരുന്നു. എന്റെ മകൾക്കൊപ്പം അഭിനയിച്ചിട്ട് നീ എന്തുകൊണ്ടാണ് അവളുടെ അഭിനയത്തെ കുറിച്ച് എന്നോട് വിളിച്ച് അഭിപ്രായം ഒന്നും പറയാതിരുന്നത് എന്നാണ് അവൻ ചോദിച്ചത്. ഞാൻ വിളിക്കണമെന്ന് കരുതിയിരുന്നതാണ് പിന്നീട് വിട്ടുപോയി. ഞാൻ അവനോട് ഉടൻ തന്നെ സോറി പറഞ്ഞു' ലാലു അലക്സ് പറയുന്നു.

'സിനിമ ചിത്രീകരിക്കാനുള്ള സാങ്കേതിക വിദ്യകളുടെ മാറ്റമാണ് എന്നെ ശരിക്കും അത്ഭുതപ്പെടുത്തുന്നത്. സ്പോട്ട് എഡിറ്റിങ് എന്ന സംവിധാനം വന്നതിന്റെ അമ്പരപ്പ് എനിക്ക് ഇനിയും മാറിയിട്ടില്ല. പണ്ടൊന്നും സ്വപ്നം പോലും കാണാൻ പറ്റാത്ത കാര്യമായിരുന്നു അത്. ഒടിടി വരുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ.സിനിമ മാറുമ്പോൾ ഞാൻ അപ്ഡേറ്റ് ചെയ്യുന്നത് ഇത്തരം സിനിമകൾ കണ്ട് തന്നെയാണ്. മലയാളം തന്നെയല്ല കഴിയാവുന്നത്ര ഭാഷകളിലെ സിനിമകൾ കുത്തിയിരുന്നു കാണും. ഇപ്പോഴും എന്നെ പുതിയ ചിത്രങ്ങൾക്കായി വിളിക്കുമ്പോഴും ആദ്യ ചിത്രത്തിന് വേണ്ടി വിളിച്ചപ്പോൾ അനുഭവിച്ച അതേ ത്രില്ലും സന്തോഷവും തന്നെയാണ് മനസിൽ തോന്നുന്നത്. പുതിയ മാറ്റങ്ങളെ ഉൾക്കൊള്ളാൻ ഞാൻ എന്നും തയാറാണ് അതിനായി നന്നായി കഷ്ടപ്പെടുന്നുമുണ്ട്' ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ലാലു അലക്സ് വിശേഷങ്ങൾ പങ്കുവെച്ചത്.

Actor lalu alex words about kalyani priyadarshan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES