ഹൃദ്യമായ ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ച് കൊണ്ട് താരപദവിയിലേക്ക് കുതിച്ചുയര്‍ന്ന അഭിനേതാവാണ് മലയാളികളുടെ സ്വന്തം ടോവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരത്തിന്റെ മുന്നേറ്റം. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ടൊവിനോയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍ നേടിയിരുന്നത്. എല്ലാ തിരക്കുകള്‍ക്ക് ഇടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുമുണ്ട്.
നടൻ ടൊവിനോ തോമസിന്റെ കഴിഞ്ഞ ദിവസം പറക്കാനുള്ള പഠനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാൽ ഇപ്പോഴിതാ ഒരു പുതിയ വര്‍ക്ക് ഔട്ട് വീഡിയോയുമായി എത്തിയിരിക്കുകയാണ് നടന്‍. കൈകള്‍ രണ്ടും പോക്കറ്റില്‍ ഇട്ടു, കാലുകള്‍ മാത്രം ഉപയോഗിച്ച് തറയില്‍ നിന്നും ചാടി എഴുനേല്‍ക്കുന്നതാണ് വീഡിയോ.
ടൊവിനോയുടെ വീഡിയോ പോലെ തന്നെ അതിന് താഴെ വന്ന കുഞ്ചാക്കോ ബോബന്റെ കമന്റും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘നിനക്ക് പ്രാന്താടാ… അടിപൊളി മാന്‍’ എന്നാണ് കുഞ്ചാക്കോ ബോബന്റെ കമന്റ്. താരത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു മിന്നൽ മുരളി. നിരവധി പ്രേക്ഷക വിലയിരുത്തലുകളാണ് ചിത്രത്തെ പറ്റി എത്തുന്നത്. പുതിയ നെറ്റ്ഫ്‌ലിക്‌സ് ‘ഇന്ത്യ ടോപ്പ് 10’ ലിസ്റ്റില്‍ ഒന്നാമതാണ് ‘മിന്നല്‍ മുരളി’യുടെ സ്ഥാനവും.