വില്ലന്‍ വേഷങ്ങളിലും ക്യാരക്ടര്‍ വേഷങ്ങളിലും തിളങ്ങിയിട്ടുള്ള നടന്‍ കൃഷ്ണകുമാര്‍ മാതൃകാ കുടുംബജീവിതം നയിക്കുന്ന ആളാണ്. നാലു പെണ്‍മക്കളാണ് താരത്തിന് ഉള്ളത്. നടി അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാര്‍-സിന്ധു ദമ്പതികളുടെ മറ്റു മക്കള്‍. കൃഷ്ണകുമാറിന്റെ 4 മക്കളും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അഹാന സിനിമയില്‍ പേരെടുത്ത നടിയായി മാറിക്കഴിഞ്ഞു. തന്റെ രാഷ്ത്രീയ ചായ്‌വോക്കെ താരം ഇതിനോടകം തന്നെ വ്യതമാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഞാനൊരു കട്ട സംഘിയാണെന്നും സംഘി എന്ന് പറയുന്നതിനെ ചെറുതാക്കരുതെന്നും കൃഷ്ണകുമാര്‍ തുറന്ന് പറയുകയാണ്.
കോളേജ് പഠിക്കുന്ന കാലത്തുള്ള എബിവിപി പ്രവര്‍ത്തനവും അദ്ദേഹം വ്യക്തമാക്കി. വാക്കുകൾ ഇങ്ങനെ, ബിജെപിയിലേക്ക് വന്നത് കൊണ്ട് ആര്‍ക്കും ദേഷ്യമുണ്ടാവാന്‍ സാധ്യതയില്ല. കലയും രാഷ്ട്രീയവും രണ്ടാണ്. സംഘി എന്ന് പറയുന്നതിനെ ചെറുതാക്കരുത്. ഞാനൊരു കട്ടസംഘിയാണ്. നമ്മള്‍ ഒരു സംഘത്തിന്റെ ഭാഗമാണ്. കോളെജില്‍ പോകുന്ന കാലത്ത് എബിവിപിയിരുന്നു. പിന്നീട് ബിജെപിയായി. അന്നെന്നും പാര്‍ട്ടിക്ക് അയ്യായിരം വോട്ട് തികച്ച് കിട്ടാത്ത കാലമാണ്. അന്നും പാര്‍ട്ടിക്കൊപ്പം നിന്നിട്ടുണ്ട്.
പാര്‍ട്ടിയില്‍ നിന്നും ആനുകൂല്യം കിട്ടാവുന്ന പദവിയില്‍ ഒന്നുമല്ലല്ലോ. അതൊക്കെ ഹിറോ/ ഹീറോയിന്‍മാര്‍ക്കൊക്കെ കിട്ടുമായിരിക്കും. ഇനി എനിക്ക് സീരിയലിനൊന്നും ദേശീയ തലത്തില്‍ നിന്നും അവാര്‍ഡ് കിട്ടാനൊന്നുമില്ലല്ലോ.കൃഷ്ണകുമാർ അഭിനയത്തിലേക്ക് കാശ്മീരം എന്ന സിനിമയിലൂടെയാണ്. കാമുകിയായ സിന്ധുവിനെ 1994 ലാണ് കൃഷണ കുമാർ വിവാഹം ചെയ്തത്. പലപ്പോഴും കൃഷ്ണകുമാറിന്റെ ബിജെപി ചായ്വ് വിമർശനങ്ങൾക്കിരയായിട്ടുണ്ട്. കേന്ദ്രസർക്കാരിനെയും മോദിയെയും പുകഴ്ത്തി പല വേദികളിലും താരം സംസാരികകാറുണ്ട്