Latest News

അച്ഛനായാല്‍ ഇങ്ങനെ വേണം; ഇതു പൊളി; വൈറല്‍ ഡാന്‍സുമായി കൃഷ്ണകുമാറും മകളും

Malayalilife
അച്ഛനായാല്‍ ഇങ്ങനെ വേണം; ഇതു പൊളി; വൈറല്‍ ഡാന്‍സുമായി കൃഷ്ണകുമാറും മകളും

മൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. മക്കളായ അഹാനയും ഇഷാനിയും ദിയയും ഹന്‍സികയും പാട്ടും ഡാന്‍സുമായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ സജീവമാണ്. നാലു പേരും ഒരുമിച്ചുള്ള പെര്‍ഫോമന്‍സ് വിഡിയോകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ,  'പെര്‍ഫക്ട് ഓകെ' ചലഞ്ചുമായി എത്തിയിരിക്കുന്നത  കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയും ആണ്. സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയ 'പെര്‍ഫക്ട് ഓകെ' എന്ന വിഡിയോക്കൊപ്പം ചുവടുവച്ചാണ് അച്ഛനും മകളും എത്തിയത്. ദിയ കൃഷ്ണയാണ് ഈ രസകരമായ വിഡിയോ പങ്കുവച്ചത്. ചുരുങ്ങിയ സമയത്തിനകം വൈറലായ വിഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

അച്ഛന്‍മകള്‍ കോംബോ സൂപ്പര്‍ ആണെന്നാണ് ലഭിക്കുന്ന കമന്റുകള്‍. ഇരുവരുടെയും ലുക്കും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി. മുണ്ടും ഷര്‍ട്ടും ധരിച്ചാണ് ദിയയും കൃഷ്ണകുമാറും വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. മുണ്ട് മടക്കിക്കുത്തിയാണ് പ്രകടനം. ഇതിനു മുന്‍പ് ഡബ്‌സ്മാഷുമായി കൃഷ്ണകുമാറും ദിയയും സമൂഹമാധ്യമങ്ങളില്‍ എത്തിയിട്ടുണ്ട്.

കോവിഡ് വ്യാപനത്തിന്റെ തുടക്കകാലത്ത് കോഴിക്കോടുകാരന്‍ നൈസല്‍ ആണ് 'പെര്‍ഫക്ട് ഓകെ' വിഡിയോ പങ്കുവച്ചത്. 'പെര്‍ഫക്ട് ഓകെ അറ്റിറ്റസ് അറ്റ് ടു അറ്റ് റ്റാന്‍ ആന്‍ഡ് ദ് കോണ്‍ ആന്‍ഡ് ദ പാക്ക്' നൈസലിന്റെ സ്‌റ്റൈലില്‍ സൃഷ്ടിച്ചെടുത്ത ഇംഗ്ലിഷ് ഡയലോഗ് സമൂഹമാധ്യമങ്ങളില്‍ വലിയ ഹിറ്റാണ്. കോഴിക്കോട് സ്വദേശി തന്നെയായ അശ്വിന്‍ ഭാസ്‌ക്കറാണ് നൈസലിന്റെ വിഡിയോയ്ക്ക് ഡിജെ മിക്സിങ് ചേര്‍ത്ത് പുതിയ രൂപം നല്‍കിയത്.

കഴിഞ്ഞ ദിവസം ഇഷാനിയും ദിയയും ചേര്‍ന്ന് 'ഏയ് റികോ റികോ' എന്ന ഹിറ്റ് ഗാനത്തിനൊപ്പം ഇരുവരുടെയും ഡാന്‍സ് ചെയ്തതും വൈറലായിരുന്നു. ദിയയും ഇഷാനിയും ചേര്‍ന്ന് അവതരിപ്പിച്ച ചുവടുകള്‍ ചുരുങ്ങിയ സമയത്തിനകം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി. സ്‌റ്റൈലിഷ് ലുക്കിലാണ് ഇരുവരും വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.

Actor krishnakumar and daughter dance video goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES