Latest News

ജീവിതത്തിലെ അതിസുന്ദരവും അപൂര്‍വ്വവും അതുല്യവുമായ നിമിഷങ്ങള്‍; ദൈവത്തിനു നന്ദി; കുറിപ്പ് പങ്കുവച്ച് നടൻ കൃഷ്ണകുമാർ

Malayalilife
ജീവിതത്തിലെ അതിസുന്ദരവും അപൂര്‍വ്വവും അതുല്യവുമായ നിമിഷങ്ങള്‍; ദൈവത്തിനു നന്ദി; കുറിപ്പ് പങ്കുവച്ച് നടൻ കൃഷ്ണകുമാർ

വില്ലന്‍ വേഷങ്ങളിലും ക്യാരക്ടര്‍ വേഷങ്ങളിലും തിളങ്ങിയിട്ടുള്ള നടന്‍ കൃഷ്ണകുമാര്‍ മാതൃകാ കുടുംബജീവിതം നയിക്കുന്ന ആളാണ്. നാലു പെണ്‍മക്കളാണ് താരത്തിന് ഉള്ളത്. നടി അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാര്‍-സിന്ധു ദമ്പതികളുടെ മറ്റു മക്കള്‍. കൃഷ്ണകുമാറിന്റെ 4 മക്കളും സോഷ്യല്‍മീഡിയയില്‍ സജീവമാണ്.കേരളത്തിലെ താര മത്സരാര്‍ത്ഥികളില്‍ ഇക്കുറി കൃഷ്ണകുമാറും ഇടം നേടിയിരുന്നു. എന്നാൽ  ഇപ്പോള്‍ പ്രധാനമന്ത്രിയുമായി വേദി പങ്കിട്ടതിനെ കുറിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടന്‍.

കൃഷ്ണകുമാറിന്റെ കുറിപ്പിലൂടെ ....

 ജീവിതത്തിലെ അതിസുന്ദരവും അപൂര്‍വ്വവും അതുല്യവുമായ നിമിഷങ്ങള്‍.. ദൈവത്തിനു നന്ദി..വളരെ കാലമായി ആഗ്രഹിച്ചിരുന്ന ഒരു കാര്യമായിരുന്നു ലോകനേതാക്കളില്‍ ഏറ്റവും ഉന്നതനായ വ്യക്തിയും, ഭരതത്തിന്റെ പ്രധാനമന്ത്രിയുമായ ശ്രി നരേന്ദ്രമോദിക്കൊപ്പം ഒരു വേദി പങ്കിടുക, അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് നാടിന്റെ നന്മക്കായി പ്രവര്‍ത്തിക്കുക എന്നൊക്കെ. അതൊക്കെ ഇത്ര പെട്ടെന്ന് ഇത്രയും ഭംഗിയായി നടന്നത് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. വളരെ സ്‌നേഹത്തോടെയും വാല്‍സല്യത്തോടെയുമുള്ള പ്രധാനമന്ത്രിയുടെ പെരുമാറ്റം എന്നിലെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു.. 

Actor krishnakumar fb note about pm

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES