ബോളിവുഡിലെ ശ്രദ്ധേയനായ താരമാണ് കാര്‍ത്തിക് ആര്യന്‍. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്. എന്നാൽ ഇപ്പോൾ അമ്മയെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. അമ്മയുടെ അസുഖവിവരം തിരിച്ചറിഞ്ഞതിന് പിന്നാലെ തന്റെ കുടുംബം അതിനെ മറികടന്നത് എങ്ങനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
ഈ ഗാനം ചിത്രീകരിക്കാന്‍ പോയപ്പോഴും അമ്മ കീമോ തെറാപ്പിയ്ക്ക് പോയപ്പോഴും ഇപ്പോള്‍ ഇവിടെ നിന്ന് നൃത്തം ചെയ്യുന്നത് വരെയുള്ള യാത്ര കഠിനമായിരുന്നു. എന്നാല്‍ അമ്മയുടെ പോസിറ്റീവിറ്റിയും ധൈര്യവും ഭയമില്ലായ്മയും ഞങ്ങളെ മുന്നോട്ട് നയിച്ചു. ഇന്ന് എനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും: എന്റെ അമ്മ ക്യാന്‍സറിനെതിരെ പോരാടി വിജയിച്ചു എന്ന്. ഇവിടെ ഉള്ള എല്ലാവരും ശക്തരാണ്. മമ്മീ നിങ്ങളെ കുറിച്ച് എനിക്ക് അഭിമാനമുണ്ട്. ഈ രോഗത്തിനോട് പൊരുതുന്ന എല്ലാ ആളുകളോടും എന്റെ ആദരവ് അറിയിക്കുകയാണ്. എന്നും കാര്‍ത്തിക് പറയുന്നു.
കാര്‍ത്തിക് ആര്യന്‍ വെള്ളിത്തിരയിലേക്ക് പ്യാര്‍ കാ പഞ്ചാമ എന്ന സിനിമയിലൂടെയാണ് എത്തുന്നത്. നിരവധി സിനിമകളില്‍ പിന്നീടിങ്ങോട്ട് നായകനായി അഭിനയിച്ചു. താരം അവസാനമായി ധമാക്ക എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. ഇനി ഭൂല്‍ ഭുലയ്യ 2 എന്ന സിനിമയാണ് കാര്‍ത്തിക്കിന്റേതായി വരാനിരിക്കുന്നത്. ഇത് കൂടാതെ ഫ്രെഡ്ഡി, ഷെഹ്‌സാദ എന്നിങ്ങനെയുള്ള ചിത്രങ്ങളും വരാനിരിക്കുകയാണ്.
അതേ സമയം കാര്‍ത്തിക് ആര്യന്റെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്. ക്യാന്‍സര്‍ ബാധിതരായി കഴിയുന്ന എല്ലാവര്‍ക്കും ഇത് വലിയ പ്രചോദനമായിരിക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം.