Latest News

പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓര്‍മ്മിപ്പിച്ച രാഹുല്‍ ഗാന്ധിക്ക് 100/100; കുറിപ്പ് പങ്കുവച്ച് ജോയ് മാത്യു

Malayalilife
പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓര്‍മ്മിപ്പിച്ച രാഹുല്‍ ഗാന്ധിക്ക് 100/100; കുറിപ്പ് പങ്കുവച്ച് ജോയ് മാത്യു

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ നടനും തിരക്കഥാകൃത്തുമാണ് ജോയ് മാത്യു. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം  തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തന്റെ ഓഫീസ് അടിച്ചു തകര്‍ത്തതില്‍ പ്രതികരിച്ച രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ പിന്തുണച്ച് ജോയ് മാത്യു രംഗത്ത് എത്തിയിരിക്കുകയുമാണ്. ‘പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓര്‍മ്മിപ്പിച്ച രാഹുല്‍ ഗാന്ധിക്ക് 100/100’ എന്നായിരുന്നു ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

കല്‍പ്പറ്റയിലെ തകര്‍ക്കപ്പെട്ട തന്റെ ഓഫീസ് സന്ദര്‍ശിച്ച ശേഷം രാഹുല്‍ മാധ്യമങ്ങളെ കാണുകയും ഓഫീസ് ആക്രമിച്ചവരോട് ഒരു ദേഷ്യവുമില്ലെന്നു പറയുകയും ചെയ്തിരുന്നു. ഓഫീസ് തകര്‍ത്തവര്‍ കുട്ടികളാണ്. അവര്‍ പ്രവര്‍ത്തിച്ചത് നിരുത്തരവാദപരമായാണ്.

അവര്‍ക്ക് നമ്മളേക്കാള്‍ വ്യത്യസ്തമായൊരു പ്രത്യയശാസ്ത്രമാണ് ഉള്ളത്. അവര്‍ കുട്ടികള്‍ കൂടിയാണ്, അവര്‍ക്ക് മാപ്പ് കൊടുക്കണമെന്നാണ് കരുതുന്നത്. അവര്‍ക്ക് ഇത്തരം കാര്യങ്ങളുടെ അനന്തര ഫലം മനസ്സിലാവുന്നില്ലെന്ന് തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ യുവാക്കള്‍ എക്സൈറ്റഡായി. അവര്‍ക്ക് നമ്മളേക്കാള്‍ വ്യത്യസ്തമായൊരു പ്രത്യയശാസ്ത്രമാണ് ഉള്ളത്. അവര്‍ എന്റെ ഓഫീസ് തകര്‍ത്തു എന്ന സത്യാവസ്ഥ നമ്മള്‍ അംഗീകരിക്കുന്നില്ല. ആക്രമണം നടന്നത് കൊണ്ട് ഓഫീസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പോകുന്നില്ല. ഓഫീസ് നേരയാക്കി, നേരത്തേ പൊലെ പ്രവര്‍ത്തിക്കും. അവര്‍ക്ക് മാപ്പ് നല്‍കണം- രാഹുല്‍ ഗാന്ധി.

Actor joy mathew words about rahul gandhi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES