മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് കൈലാഷ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. നീലത്താമര എന്ന ചിത്രത്തിലെ കഥാപത്രമാണ് താരത്തെ കൂടുതലും പ്രേക്ഷകരുമായി അടുപ്പിച്ചത്. ശിക്കാർ, ദി ഹണ്ട്, 10.30 എ.എം ലോക്കൽ കോൾ, ഭൂമിയുടെ അവകാശികൾ, കസിൻസ്, റെഡ് വൈൻ, വെൽകം ടു സെൻട്രൽ ജയിൽ തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു. എന്നാൽ ഇപ്പോൾ നടൻ കൈലാഷിന് രസകരമായ പിറന്നാൾ ആശംസകളുമായെത്തിയിരിക്കുകയാണ് നടൻ ജോയ് മാത്യു. തന്റെ പലചരക്കു കടയിൽ നിൽക്കാൻ ഒരു സുന്ദരനെ വേണം എന്നാലോചിച്ചപ്പോൾ ആദ്യം ഓർമ വന്നത് കൈലാഷിനെ ആണെന്നാണ് താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച കുറിപ്പിൽ കുറിക്കുന്നത്.
ജോയ് മാത്യുവിന്റെ കുറിപ്പിലൂടെ...
സിനിമകൾ നിന്നു പണിയില്ലാതായി ശത്രുക്കളായ സുഹൃത്തുക്കൾക്ക് സന്തോഷമായി അപ്പോഴാണ് ഒരു പലചരക്ക് കട തുടങ്ങിയാലോ എന്നാലോചിച്ചത് .സ്ത്രീകളാണ് കസ്റ്റമേഴ്സ് .കടയിൽ നിൽക്കാൻ ഒരു സുന്ദരൻ വേണം ,എവിടെ കിട്ടും എന്നാലോചിച്ചപ്പോൾ നീലത്താമര ഓർമ്മവന്നു .കാര്യം പറഞ്ഞപ്പോൾ തന്നെകൈലിമുണ്ടും ബനിയനുമായി ആൾ റെഡി ,അതാണ് ഈ പയ്യന്റെ പ്രത്യേകത .എന്ത്കാ ര്യത്തിനായാലും കൂടെ നിൽക്കും .ഇന്നലെ ആയിരുന്നത്രേ ഇയാളുടെ പിറന്നാൾ കടയിലെ തിരക്ക് കാരണം ഞാനത് മറന്നു .ഇന്ന് എന്റെ വക പാരഗണിൽ നിന്നും ഒരു മട്ടൻ ബിരായാണി അവിടത്തെ മാനേജർ രാജേഷിനോട് കടം പറഞ്ഞു വാങ്ങിച്ചു കൊടുക്കാം ചെക്കന്റെ തടി നന്നാവട്ടെമിഷൻ ഒന്നും രണ്ടും മൂന്നുമല്ല അഞ്ചെണ്ണമാണ് ഇയാളെ കാത്തു നിൽക്കുന്നത് അപ്പോൾ happy birthday ഡിയർ
പിന്നാലെ മറുപടിയുമായി കൈലാഷും എത്തി. എന്റെ ജോയേട്ടാ. ആ മനസിലെ ഇടം. അത് എനിക്കിഷ്ടമാ. കട തുങ്ങിയപ്പോ ആ മനസിൽ ഞാൻ വന്നാലോUNCLEന്റെ തിരക്കഥ എഴുതിയപ്പോഴും ആ മനസ്സിൽ ഞാൻ വന്നു. അങ്ങനെ എത്രെയോ പ്രാവശ്യം. അതൊക്കെ ഒകെ. പിന്നെ പാരഗണിലെ ബിരിയാണി ഹോം ഡെലിവറി ആക്കിയ നന്നായിരുന്നു . ഇന്നു എനിക്ക് കടയിൽ വരാൻ പറ്റില്ല. ജന്മദിന ആശംസകൾക്ക് മറുപടി അയക്കാനുണ്ട്. ഒരു ലീവ്. പിന്നെ ഞാൻ ചോദിച്ച ആ .. നമ്മടെ .. പിന്നേ .. മ് .. ആ അഡ്വാൻസ്.. ശമ്പ ത്തിലെ .. അതൊന്നു Gpay ചെയ്യുമല്ലോ ..ലെ helo ചെയ്യണം, .. ഇതു കേരളം ആണ്. പുതിയ മിഷനുകൾക്ക് ഇനിയും കഴിയട്ടെ, നമുക്ക്.- കൈലാഷ് കുറിച്ചു.